പേരൂര്‍ക്കട ആശുപത്രിയില്‍ പൂച്ചകളും ചത്ത എലിയും; സൂപ്രണ്ടിനെ സ്ഥലം മാറ്റി





തിരുവനന്തപുരം: പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി ആരോഗ്യവകുപ്പ്. സൂപ്രണ്ട്, ഡെബ്യൂട്ടി സൂപ്രണ്ട് എന്നിവരെ സ്ഥലംമാറ്റി. ഡോ അനിതകുമാരി എല്‍ പുതിയ സൂപ്രണ്ടാകും. ഭരണ സൗകര്യാര്‍ത്ഥമുള്ള മാറ്റമെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുണ്ടത്. സൂപ്രണ്ട് അനു എം എസിനെ ആലുപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി. ആര്‍എംഒ യെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. സ്ത്രീകളുടെ ശസ്ത്രക്രിയ വാര്‍ഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി നിലവില്‍ ഉപയോഗിച്ചിരുന്ന വാര്‍ഡിലെ കട്ടിലിലായിരുന്നു ഇവയുടെ സാന്നിധ്യം. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ നേരത്തെ ഈ കെട്ടിടത്തിലേക്കായിരുന്നു മാറ്റിയിരുന്നത്. മഴക്കാലത്ത് കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് വാര്‍ഡ് അടച്ചിട്ടിരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.സംഭവത്തില്‍ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിതിനേ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: