തൃശൂർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി


തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടത്തിയ പരിശോധനയിൽ 5.840 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ചേലക്കര സ്വദേശി കെ.കെ. സുകൃതിനെ (26) പിടികൂടി. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ ബിജുവിന്റെ നേതൃത്വത്തിൽ റെയിൽവേ പൊലീസും ആർ.പി.എഫ്, സി.ഐ.ബി ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംയുക്ത സംഘം ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സാധുവായ യാത്രാടിക്കറ്റില്ലാതെ നീല ബാക്ക്പാക്കുമായി പ്ലാറ്റ്‌ഫോമിൽ കണ്ട യുവാവിനെ തടഞ്ഞുനിറുത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 2.92 ലക്ഷം വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്.
എസ്.ഐ: ബിജു, സീനിയർ സി.പി.ഒമാരായ പ്രദീപ്, സുശാന്ത്, പ്രശാന്ത്, സി.പി.ഒ: അമൽ ശങ്കർ, ആർ.പി.എഫ് ഉദ്യോഗസ്ഥരായ കെ.എസ്. രാജീവ്, ആർ. വിജയകുമാർ, സി.ഐ.ബി ഉദ്യോഗസ്ഥൻ എം.ആർ. മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: