തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സതേൺ കോളേജിന് സമീപമുള്ള റെയിൽവേ പാളത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇരുവരും വിവാഹിതനാണ്. അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും, ഇതേച്ചൊല്ലി രണ്ട് കുടുംബങ്ങളുടെയും ഭാഗത്തുനിന്ന് ഇവർക്ക് താക്കീത് നൽകിയിരുന്നതായും വിവരമുണ്ട്.

അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: