Headlines

അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി വിദ്യാർത്ഥികൾ തട്ടിപ്പിൽ കുടുങ്ങി; ഇടനിലക്കാരനായ 18-കാരൻ അറസ്റ്റിൽ


 

ചങ്ങരംകുളം: ചങ്ങരംകുളത്ത് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി തട്ടിപ്പിൽ കുടുങ്ങിയ സംഭവത്തിൽ ഇടനിലക്കാരനായി നിന്ന 18-കാരനെ പോലീസ് പിടികൂടി .
മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് നിരവധി വിദ്യാർത്ഥികൾ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കുടുങ്ങിയതായും ഇതുമായി ബന്ധപ്പെട്ട് പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .
അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ വഴി 10 മുതൽ 20 ലക്ഷം രൂപ വരെ അക്കൗണ്ടുകളിലേക്ക് അയച്ച ശേഷം, 5,000 മുതൽ 10,000 രൂപ വരെ പ്രതിഫലം നൽകി പണം പിൻവലിച്ച് വാങ്ങുന്നതായിരുന്നു തട്ടിപ്പ് രീതി . ചതിക്കുഴികൾ അറിയാതെ വിശ്വസിച്ച് പണം പിൻവലിച്ചു നൽകിയ നിരവധി വിദ്യാർത്ഥികൾ നിലവിൽ കേസുകളിൽ പ്രതികളായി മാറുകയും പിന്നീട് വിദേശയാത്രയ്ക്കും സർക്കാർ പരീക്ഷകൾക്കും തടസ്സം നേരിടുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു .
പണം എത്തിയത് രാജസ്ഥാനിൽ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജസ്ഥാൻ പോലീസ് അന്വേഷണ സംഘം ചങ്ങരംകുളത്തെത്തി പ്രതികളായവരെ ചോദ്യം ചെയ്യുകയും ചങ്ങരംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു . വിദ്യാർത്ഥികളുടെ പൊതുസുഹൃത്തും ചിലരുടെ ബന്ധുവുമായ 18-കാരൻ മുഖേനയാണ് അക്കൗണ്ടുകളിലേക്ക് പണമെത്തിയതെന്നും, വിശ്വസ്തർക്ക് പോലും അക്കൗണ്ട് കൈമാറ്റ സൗകര്യം നൽകരുതെന്നുമാണ് സംഭവം നൽകുന്ന മുന്നറിയിപ്പ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: