Headlines

ഫാസിസത്തെ തകർത്തെറിയാൻ ജനാധിപത്യ മുന്നേറ്റം അനിവാര്യം;ഐ എസ് എം


കൽപ്പറ്റ:  വർഗീയതയും ജാതീയതയും ആയുധമാക്കി വോട്ടുചോരിയിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ തകർത്തെറിയാൻ തുടർച്ചയായ ജനാധിപത്യ മുന്നേറ്റം ഉണ്ടാവണമെന്ന് ഐഎസ്എം മർക്കസുദ്ദഅ് വ വയനാട് ജില്ല വെളിച്ചം സംഘാടകസമിതി അഭിപ്രായപ്പെട്ടു . ഇസ്രായേലിലും അമേരിക്കയിലും ഉണ്ടായ ജനാധിപത്യ മുന്നേറ്റത്തിൽ ഫാസിസ്റ്റ് ശക്തികൾക്കേറ്റ തിരിച്ചടി ഇന്ത്യയിലും ആവർത്തിക്കുമെന്നും യോഗം  ചൂണ്ടിക്കാട്ടി .
               കെ എൻ എം സംസ്ഥാന ഉപാധ്യക്ഷൻ കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  കെ എൻ എം ജില്ലാ ഉപാധ്യക്ഷൻ ഖലീലുറഹ് മാൻ ഫാറൂഖി അധ്യക്ഷനായിരുന്നു . സി ഐ ഇ ആർ മദ്രസ സർഗോത്സവത്തിന്റെ പ്രചരണോദ്ഘാടനം കെഎൻഎം സംസ്ഥാന ഉപാധ്യക്ഷൻ കെഎം സൈതലവി എഞ്ചിനീയർ നിർവഹിച്ചു. ബഷീർ സ്വലാഹി , മുഫ് ലിഹ് കെ, ഷാനിദ് കുട്ടമംഗലം , സനാബിൽ റിപ്പൺ , മൈമൂന ടീച്ചർ,  ലത്തീഫ് പരിയാരം , മുഹമ്മദ് ശരീഫ് ഇകെ , ഇർഷാദ് കെ കെ , മിൻഹ പി കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: