മാവേലിക്കര:6.11 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെയുള്ള കഞ്ചാവ്, 0.285 ഗ്രാം മെത്താംഫിറ്റമിൻ, 0.591 ഗ്രാം എം.ഡി.എം.എ ഗുളികകൾ എന്നിവ കൈവശം വെച്ചതിന് ഈരേഴു വടക്കുമുറി ഓടമ്പള്ളിൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ ജിതിൻ ജി (29) ആണ് അറസ്റ്റിലായത്.
2026 നവംബർ 21-ന് വൈകുന്നേരം നാലുമണിയോടെ മാവേലിക്കര താലൂക്കിലെ കണ്ണമംഗലം വില്ലേജിൽ ഈരേഴു വടക്കുമുറിയിൽ തട്ടാരമ്പലം–ചെട്ടികുളങ്ങര റോഡിലെ ഷാപ്പുപടി ജംഗ്ഷനിൽനിന്ന് കണ്ടിയൂരിലേക്ക് പോകുന്ന റോഡിൽ ഓടമ്പള്ളി വീടിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എറണാകുളത്ത് യൂബർ ടാക്സി ഓടിക്കുന്ന സമയത്താണ് പ്രതി മയക്കുമരുന്നുകൾ വാങ്ങിയിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതിനുള്ള തുടർ അന്വേഷണം നടന്നുവരികയാണ്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


