10 കോടി രൂപയുടെ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ

മലപ്പുറം : സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തവരുടെ എണ്ണം 13 ആയി. മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന കിംഗ് മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽനിന്നും…

Read More

മലപ്പുറത്ത് അധ്യാപകന്‍ ഉള്‍പ്പെടെ എംഡിഎംഎ വിറ്റ കേസ്: നാല് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം

       മലപ്പുറം : മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ നാല് പ്രതികള്‍ക്കും ഉപാതികളോടെ ജാമ്യം.എംഇഇസ് കോളജ് അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍ അടക്കം നാല് പ്രതികളാണ് ഇന്നലെ അറസ്റ്റിലായത്. പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടെടുത്ത 22 ഗ്രാം എംഡിഎംഎ സംബന്ധിച്ച് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍ക്കുന്ന സുബ്രമഹ്ണ്യന്‍ എന്നയാളെ പൊലീസ് കണ്ടെത്തുന്നു,നാല് ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഇയാളില്‍…

Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് വില്‍പ്പനക്കാരുടെയും, വിതരണക്കാരുടെയും വിശദാംശങ്ങൾ; പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ വലയിലായത് ലഹരി വില്‍പ്പനക്കാരും വിതരണ ശൃംഖലയിലെ കണ്ണികളും. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും വയനാട് പോലീസ് പിടികൂടിയത്. സംഭവത്തിൽ തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് വയനാട് പോലീസ് ആറസ്റ്റ് ചെയ്തത്. ജൂലൈ 27ന് മുത്തങ്ങയില്‍…

Read More

ഇപ്പോൾ ഉള്ളത് സെൽഫിക്കാലം, മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളത്’; MDMA കേസിലെ പ്രതിക്കൊപ്പമുള്ള ഫോട്ടോയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

പാലക്കാട്: എംഡിഎംഎ കേസുകളിലെ പ്രതികയുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. ഇപ്പോൾ ഉള്ളത് സെൽഫിക്കാലമാണ്. മുഖ്യമന്ത്രിയുമായി ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി ന്യായീകരിച്ചു. പിഎംശ്രീ ഉപസമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. വാട്‌സാപ്പിൽ പ്രചരിക്കുന്നതിനൊന്നും അഭിപ്രായം മന്ത്രി പറയേണ്ടതില്ല. വന്ദേമാതരത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ്…

Read More

പാന്റിന്റെ പോക്കറ്റിൽ എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോടികൾ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്നു വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ്…

Read More

എം.ഡി.എം.എ കച്ചവടത്തിനിറങ്ങിയ രണ്ട് അധ്യാപികമാർ അറസ്റ്റിൽ

കോഴിക്കോട്: എം.ഡി.എം.എ കടത്ത്-വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്. അന്വേഷണത്തിനിടെ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപികമാർ തന്നെ ലഹരി ശൃംഖലയുമായി ബന്ധപ്പെട്ടെന്ന കണ്ടെത്തൽ പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ…

Read More

വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ പിടിച്ചു, തൃശ്ശൂരിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

         തൃശൂർ: ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎ യുമായി ഒരാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് അതിമാരക മയക്കുമരുന്നായ എംഡി എംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടികൂടിയത്. പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ…

Read More

കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

കോഴിക്കോട് : ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ കോഴിക്കോട് പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വച്ചാണ് മൂവരും പിടിയിലായത്. പന്തീരങ്കാവ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നു 1013.26 ​ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പൊലീസുകാരായ അഷിജിത്ത്,…

Read More

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട;എംഡിഎംയുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംയുമായി യൂത്ത് കോൺഗ്രസ് നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിൽ. മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. 19.720 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്‍റ് കരിമുകൾ ഫാക്ട് കോളനിയിൽ 30 കാരനായ അഖിൽ അപ്പു, ഡിവൈഎഫ്ഐ മുൻ വില്ലേജ് കമ്മിറ്റി അംഗം 28 കാരനായ സൂരജ് സുനി, നായർ കോളനിയിൽ 27 കാരനായ ആർ.അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 8370 രൂപയും നാല്…

Read More

കോഴിക്കോട് വൻ രാസലഹരി വേട്ട; എംഡിഎംഎയുമായി ഒരാൾ പിടിയിൽ

കുറ്റ്യാടി: കോഴിക്കോട് വൻ രാസലഹരി വേട്ട. ബംഗളൂരുവിൽനിന്ന് കാറിൽ കടത്തിയ എംഡിഎംഎയുമായി ഒരാൾ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം അണ്ടിയൂർകുന്ന് കരിയപറമ്പത്ത് ഷൈജൽ എന്ന ശിഹാബുദ്ദീനാണ് (48) പിടിയിലായത്. കാറിൽ എംഡിഎംഎ ഒളിച്ചു കടത്തുന്നതിനിടെയാണ് പിടിവീണത്. 267 ഗ്രാം എംഡിഎംഎയാണ് പരിശോധനയിൽ കണ്ടെത്തിയത്. കുറ്റ്യാടി പൊലീസും റൂറൽ എസ്.പി.യുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടു. കാടിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 2023ൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial