Headlines

വളാഞ്ചേരിയിൽ MDMA യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പോലീസിന്റെ പിടിയിൽ





വളാഞ്ചേരിയിൽ MDMA യുമായി യുവതി ഉൾപ്പെടെ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മലപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് നബീല്‍(24)കണ്ണൂര്‍ അഴീക്കോട് സ്വദേശി ആരതി(22)എന്നിവരെയാണ് വളാഞ്ചേരി പോലീസ്  പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ്  സംഘം പിടിയിലായത് ഇവരിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
വളാഞ്ചേരി എസ് ഐ ഫിറോസ്, എ എസ് ഐ മാരായ രാജേഷ്,
ജയപ്രകാശ്, എസ്എപിഒ ഉദയകുമാർ, സിപിഒ മാരായ ഉണ്ണിക്കുട്ടൻ, ശ്രീയേഴ്സ്, സബീഹ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: