വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ വ്ലോഗുകൾ ചെയ്തിരുന്നു.മരണകാരണം വ്യകതമല്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ്‌ വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് തുടർ…

Read More

കൊല്ലത്ത് ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി മരിച്ചു

യുവതിക്ക് ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് പൊലീസ് നിരീക്ഷണത്തിൽ.കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്‌ഷന് കിഴക്ക് വിഷ്ണു നിവാസിൽ‌ നാഗപ്പന്റെ മകൾ വൃന്ദ (27) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6നാണു സംഭവം. കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്നു താഴേക്കു ചാടുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. നിലത്തു വീണ യുവതി തൽക്ഷണം മരിച്ചു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം…

Read More

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ ഒരേ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : കാസർഗോഡ് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകളുമാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി 11.10 മണിയോടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.

Read More

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ചു; ചികിത്സയിലിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

    കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു. എതിർത്തോട് സ്വദേശി ആശ ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എലി വിഷം കഴിച്ച് അവശനിലയിൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Read More

മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു.

കോഴിക്കോട്: മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു. തൃശ്ശിലേരി ചേക്കോട്ടുകുന്ന് സ്വദേശിനി പ്രിയ (43)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ജയിലിലെ ശുചിമുറിക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ പ്രിയയെ ജയിൽ അധികൃതർ കണ്ടെത്തിയത്. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ…

Read More

മതം മാറണമെന്ന് ഭീഷണി, ഷെഹനയുടെ മകൻ ട്യൂഷന് പോയ സമയത്ത് അരുണ്‍ വീട്ടിലെത്തി, പിന്നാലെ ബഹളം, യുവതിയുടെ മരണത്തില്‍ കാമുകൻ അറസ്റ്റില്‍

           പത്തനംതിട്ട : പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തില്‍ കാമുകൻ അരുണ്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുണ്‍ മർദിച്ചതായി പോലീസ് കണ്ടെത്തി. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന എതിർത്തിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തില്‍…

Read More

മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രണ്ട് മക്കളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ രണ്ടുപേരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു….

Read More

വർക്കലയിൽ 19കാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം വർക്കലയിൽ നവവധു ജീവനൊടുക്കി. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19)ആണ് ആത്മഹത്യ ചെയ്‌ത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.രണ്ട് മാസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തുക. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്വർണാഭരണങ്ങൾ തട്ടിയെടുത്തിയ കേസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28) ഇന്നലെ മരിച്ചിരുന്നു. സ്വര്‍ണം വാങ്ങിയ ശേഷം മുങ്ങിയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി സിന്ധുവിനെതിരെ പൊലീസിന് പരാതി പ്രളയമാണ്. 10 കേസുകളാണ് സിന്ധുവിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍…

Read More

വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി

ബംഗളൂരു: വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂ‌രു ജില്ലയിലാണ് സംഭവം നരസിപുര താലൂക്കിലെ ഹലേകെമ്പയ്യനഹുണ്ടി ഗ്രാമത്തില്‍ താമസിക്കുന്ന ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത(21) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലാണ് മൂവരും ആത്മഹത്യ ചെയ്‌തത്. തൊട്ടടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലായി കുടുംബം കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഉല്ലാസ് ഗൗഡയാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് എഴുതിയിട്ടുണ്ട്. പ്രദേശവാസിയായ ഇയാളില്‍നിന്ന് കുടുംബം പീഡനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial