വൈക്കം: വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ വ്ലോഗുകൾ ചെയ്തിരുന്നു.
മരണകാരണം വ്യകതമല്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു


