11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു, അമ്മ ജീവനൊടുക്കി
ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറില്‍ ബുധനാഴ്ചയാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ 29കാരി പ്രതിഭയും മകന്‍ അഗസ്ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭര്‍ത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം. ബുധനാഴ്ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തില്‍ വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോള്‍ തന്റെ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍…

