കാസർഗോഡ്: കാസർഗോഡ് പ്രതിശ്രുത വരൻ മരണപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ വിഷമം സഹിക്കാതെയാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. തുടർന്ന് യുവതി മാനസികമായി തളർന്നിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കുടുംബം കണ്ടെത്തിയത്.


