Headlines

ഭർത്താവും വീട്ടുകാരും വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി

ബെംഗളൂരു: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ(22) ആണ് മരിച്ചത്. ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലിന്റെ ഭാര്യയാണ് അഞ്ജനാബായി. ഭർത്താവും കുടുംബവും അഞ്ജനയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നാണ് ആരോപണം. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. 2022-ലാണ് അഞ്ജനാബായിയും ശേഖർ പാട്ടീലുമായുള്ള വിവാഹം നടന്നത്. ഇവർക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീൽ കുടുംബത്തിന്റെ വീടിനുള്ളിൽ…

Read More

മരിക്കാൻ പേടിയാണ്, പക്ഷേ മറ്റ് നിവൃത്തിയില്ല, ഉത്തരവാദി രണ്ടാം ഭാര്യയും അമ്മയും’; വീഡിയോ പങ്കുവച്ച് ഹോട്ടലുടമ ജീവനൊടുക്കി

സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഹോട്ടലുടമ ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് മരിച്ചത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിനുശേഷം രാത്രി കാർ പോർച്ചിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിക്കുകയായിരുന്നു. എട്ടുവർഷമായി തച്ചോട്ടുകാവ് ജംഗ്ഷന് സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. തന്റെ മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം പെയിന്റ് വർക്ക് ഷോപ്പ് നടത്തുന്ന ആളുമാണെന്നാണ് പ്രദീപ് വീഡിയോയിൽ പറയുന്നത്. ആദ്യ വിവാഹബന്ധം വേർപിരി‌ഞ്ഞതിനുശേഷം കുറച്ചുനാൾ മുൻപായിരുന്നു പ്രദീപ് രണ്ടാമതും വിവാഹം ചെയ്തത്….

Read More

ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തിയിൽ ഉത്തർപ്രദേശ് ഗാസിയാബാദികൾ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തു

ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തിയിൽ ഉത്തർപ്രദേശ് ഗാസിയാബാദികൾ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തു.മാതാപിതാക്കൾ ശകാരിച്ചിരുന്നതിന് പിന്നാലെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 12, 14, 16 വയസ്സുള്ള പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മുഴുവൻ സമയവും ഓൺലൈൻ ഗെയിമിനോട് ആസക്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ടാസ്ക് അധിഷ്‌ഠിതമായ കൊറിയൻ ഗെയിമിന് കുട്ടികൾ അടിമകളായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. “അമ്മയും അച്ഛനും ഞങ്ങളോട് ക്ഷമിക്കണം” ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. കൊറിയ ഞങ്ങൾക്ക്…

Read More

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല, വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്താണ് (13) മരിച്ചത് കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാവുകയും തുടർന്ന് കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോർത്തില്‍ തൂങ്ങിയ നിലയില്‍ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു. ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ പരിശീലനം…

Read More

അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യ; ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം

കൊച്ചി: എറണാകുളം അങ്കമാലിയില്‍ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നില്‍ ആണ്‍സുഹൃത്തിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച്‌ കുടുംബം ജിനിയ ജോസാണ് മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍യിട്ടുണ്ട്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ യുവാവിനെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമില്‍ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണില്‍ സംസാരിക്കുന്നതിന്റെ പേരില്‍ പോലും ആണ്‍സുഹൃത്തില്‍ നിന്ന് ശകാരമേല്‍ക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം. ‘ഒരു കോള്‍ പോലും ബിസിയാകാൻ…

Read More

യുവാവ് ജീവനൊടുക്കിയ സംഭവം; ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

    കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നോർത്ത് സോൺ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും…

Read More

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത് ദീപക്ക് ബസില്‍ വച്ച്‌ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ദീപക് വലിയ മാനസിക സമ്മർദത്തിലായിരുന്നെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച്‌ ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചെന്ന് കാണിച്ച്‌ വടകര പൊലീസില്‍ പരാതിയും…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പിലാണ് സംഭവം. രോഗിയെ തിരിച്ചറിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒ പി ബ്ലോക്കിന് മുന്നിലുള്ള മരത്തിൻ്റെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. ഇയാളുടെ ഇടത് കൈ ഒടിഞ്ഞിരുന്നുവെന്നും അതിന് ചികിത്സ തേടിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം. ഒറ്റയ്ക്കാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്

Read More

കാട്ടാക്കടയിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി. കാട്ടാക്കടയിൽ ഒരു ഡിജിറ്റൽ പ്രസിൽ ആയിരുന്നു സംഭവം. കാട്ടാക്കട പോക്സോ കോടതിക്ക് സമീപത്തുള്ള ഡിജിറ്റൽ പ്രസിൽ എത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതും ജീവനൊടുക്കിയതും. പെട്രോൾ നിറച്ച കുപ്പിയുമായായിരുന്നു യുവാവ് പ്രസിലെത്തിയത്. തുടർന്ന് ഭീഷണി മുഴക്കിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകകായും സ്വയം തീകൊളുത്തുകയുമായിരുന്നു. തീ ആളിക്കത്തിയതിൽ പ്രസിലെ ജീവനക്കാരിക്കും പൊള്ളലേറ്റിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളുടെ പേരുവിവരങ്ങൾ സംബന്ധിച്ച് വ്യക്തത വരാനുണ്ട്….

Read More

ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി ഉപ്പുതറ സ്വദേശി രജനിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞ ഭർത്താവ് സുബിൻ തൂങ്ങിമരിച്ച നിലയിൽ. വീടിനടുത്ത് ആൾപ്പാർപ്പില്ലാതെ കാടു പടർന്നു കിടന്നിരുന്ന പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം മലേക്കാവിൽ സുബിൻറെ ഭാര്യ രജനിയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്ന് മുറിവിൽ നിന്ന് രക്തം വാർന്നാണ് രജനി മരിച്ചത്. കല്യാണം കഴിഞ്ഞതു മുതൽ സുമ്പിനും രജനിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial