Headlines

ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു

ഹൈദരാബാദ്: ഹൈദരാബാദിൽ കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവുമായി വഴക്കിട്ട് പിണങ്ങി പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ശേഷം യുവതി ആത്മഹത്യ ചെയ്‌തു. ഹൈദരാബാദിലെ മീർപേട്ടിലെ ഹസ്തിനപുരത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യശ്വന്ത് റെഡ്ഡിയുടെ ഭാര്യ സുഷ്മിതയും (27) മകൻ യശവർദ്ധൻ റെഡ്ഡിയുമാണ് മരിച്ചത്. സുഷ്മിത ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് തന്റെ 10 പത്തുമാസം പ്രായമുള്ള മകന് വിഷം നൽകിയാതായി പൊലീസ് പറയുന്നു. ഇരുവരും മരിച്ച് കിടക്കുന്ന കാഴ്‌ച കണ്ട് സുഷമയുടെ അമ്മ ലളിതയും ആത്മഹത്യയ്‌ക്ക്…

Read More

നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65) യെയാണ് താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പാടിയിൽ തിങ്കളാഴ്ച രാത്രിയാണ് ബസിന് കല്ലെറിഞ്ഞ സംഭവം. മംഗളൂരു ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കേരള സ്റ്റേറ്റ് ആർടിസി ബസിനാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബസിന്റെ പിൻവശത്തെ ചില്ല് തകര്‍ന്നിരുന്നു.ഉള്ളാൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഹമീദ് അലിയെ തിങ്കളാഴ്ച രാത്രി…

Read More

തൃശൂരിൽ അഞ്ചുവയസുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശിൽപ (30), അക്ഷയ് ജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം ശിൽപ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാൽ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശിൽപ വാതിൽ തുറക്കാത്തതിനാൽ മോഹിത്തിന്റെ…

Read More

വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍

വിതുരയിൽ ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. .സുബിനെ കാണാതായതിന് മാരായമുട്ടത്തും, മഞ്ജുവിനെ കാണാതായതിന് ആര്യങ്കോടും പൊലീസ് കേസ് എടുത്തിരുന്നു

Read More

വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയാണ് മരിച്ചത്. വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കടക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചുതെങ്ങ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read More

നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

കന്നഡ, തമിഴ് ടെലിവിഷൻ നടി നന്ദിനി സി.എം ബെംഗളൂരുവിലെ തന്റെ വസതിയിൽ ആത്മഹത്യ ചെയ്തത് ടെലിവിഷൻ മേഖലയെ ഞെട്ടിച്ചു. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച മരണക്കുറിപ്പിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്. മറ്റ് പ്രശ്‌നങ്ങൾ കാരണം താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്. നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല, അന്വേഷണം പുരോഗമിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പോലീസ് പറഞ്ഞു. വിയോഗവാർത്തയെ തുടർന്ന് തമിഴ്…

Read More

കണ്ണൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് നീർവേലിയില്‍ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍. നീർവേലി നിമിഷ നിവാസില്‍ 20 കാരനായ ഇ.കിഷൻ, മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി…

Read More

രോഗിയായ വളര്‍ത്തുനായയുടെ വേദന കണ്ടുനില്‍ക്കാനായില്ല; കടുത്ത വിഷാദം; യുപിയില്‍ സഹോദരിമാര്‍ ഫിനൈല്‍ കുടിച്ച് ജീവനൊടുക്കി

     വളര്‍ത്തുനായയ്ക്ക് ഗുരുതര രോഗം വന്ന് അവശനിലയിലായതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ രണ്ടുപേര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ദാരുണമായ സംഭവം. സഹോദരിമാരായ രാധാ സിങും (24) ജിയാ സിങുമാണ് (22) ഫിനൈല്‍ കുടിച്ച് ജീവനൊടുക്കിയത്. ഇരുവര്‍ക്കും വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലഖ്‌നൗവിലെ ദൗദ മേഖലയിലാണ് സംഭവം നടന്നത്. 2014 മുതല്‍ ഇവര്‍ ചില മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. വളര്‍ത്തുനായയുടെ രോഗത്തിന് പലയിടത്തും കൊണ്ടുപോയി…

Read More

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യ; എസ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് കുടുംബം

     കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടിയില്ലെന്ന് കുടുംബം. സ്എച്ച്ഒ മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഭാര്യ മേരിക്കുട്ടി സാബു പറഞ്ഞു. സഹായിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേരിക്കുട്ടി പറഞ്ഞു. മരിച്ച സമയത്ത് സഹായിക്കാമെന്ന് പറഞ്ഞെത്തിയ നേതാക്കളെല്ലാം പിന്‍മാറി. സഹായിക്കാന്‍ ആരങ്കിലും വന്നാല്‍ തന്നെ കൊന്നാലും പോരാടാന്‍ തയ്യാറാണ്. സാബുവിനെ ഭീഷണിപ്പെടുത്തിയ…

Read More

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരൻ കല്യാണത്തില്‍ നിന്ന് പിന്മാറി; പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു

വർക്കല:ബ്ലേഡ് മാഫിയുടെ ഭീക്ഷണിയെ തുടർന്ന് വരൻ കല്യാണത്തില്‍ നിന്ന് പിന്മാറിയതില്‍ മനം നൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാൻ ശ്രമിച്ചു.വർക്കല കല്ലമ്പലത്താണ് സംഭവം. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിശ്രുത വധുവിന്റെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. കൊല്ലം സ്വദേശിയായ യുവാവാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വരന്റെ വീട്ടിലെത്തി ഗുണ്ടാസംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial