Headlines

ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരി മരിച്ചു

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്. ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.  പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍…

Read More

തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ആത്മഹത്യ ചെയ്തത്. മരണകാരണം പൂർണമായി വ്യക്തമല്ല. കുട്ടിയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അനഘ. കുട്ടി ഏറെക്കാലമായി മാനസിക സംഘർഷത്തിലായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ്…

Read More

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ നാലുമാസം മുമ്പ് വിവാഹം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ

കാസർകോട്: നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ. കാസർകോട് മേൽപറമ്പിലാണ് സംഭവം. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച നന്ദന. ഏപ്രിൽ 26ന് ആയിരുന്നു രഞ്ജേഷും നന്ദനയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന് യുവതി അമ്മ സീനയ്ക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു.

Read More

കാസർകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി

കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (57) മകൻ രജേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിനെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട…

Read More

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

   നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രതിഭ. പുതിയ സ്‌കൂളില്‍ പ്രവേശനം നേടിയ ശേഷം വിദ്യാര്‍ത്ഥി മനോവിഷമത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പ്രതിഭയുടെ മരണത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായമോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Read More

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ് ആപ്പ് മെസ്സേജ് അയച്ച് ഡോക്ടർ തൂങ്ങി മരിച്ചു

      മലപ്പുറം : ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് വനിതാ ഡോക്ടർ തൂങ്ങി മരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡെന്റ്റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി.കെ. ഫർസീന (35) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വെള്ളാരം കല്ലിലെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. താൻ ആത്മഹത്യചെയ്യുകയാണെന്ന് ഡോക്ടര്‍ സുഹൃത്തുക്കൾക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ സന്ദേശം ലഭിച്ച ഒരാൾ മഞ്ചേരി…

Read More

അയൽവാസിയായ സ്ത്രീ വഴക്കു പറഞ്ഞതിൽ മനംനെന്ത് 18 കാരി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം :  വിഴിഞ്ഞത്ത് വെങ്ങാനൂർ വെണ്ണിയൂരിൽ 18 കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ് മരിച്ചത്. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് പരാതി.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ. കഴിഞ്ഞ ദിവസം അയൽക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയൽക്കാരിയുടെ മരുമകളെ അനുഷയുടെ വീട്ടുവളപ്പിലൂടെ ഭർത്താവിന്റെ വീട്ടിലെത്താൻ സഹായിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിച്ചത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്ന‌ം…

Read More

ഭർത്താവിന്റെ ക്രൂരപീഡനം; ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ

ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ മലയാളിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ ക്രൂര പീഡനത്തെ തുടർന്നാണ് കൊല്ലം ചവറ സ്വദേശിനി ആയ അതുല്യ (30) ജീവനൊടുക്കിയത്. ഭർത്താവിന്റെ ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സതീഷ് സ്ഥിരം…

Read More

ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയെയും മാനേജരെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിൽ ഇവരുടെ കടയുടെ പിന്നിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട ഉടമ കോഴിക്കോട് സ്വദേശി അലി. സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial