മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണലടിയിലാണ് സംഭവം. മണലടി സ്വദേശിയായ റിയാസിന്റെ മകൻ റിസ്‌വാനാണ് (15) മരിച്ചത്. മണ്ണാർക്കാട് ഡി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർത്ഥിയാണ് റിസ്‌വാൻ. മണലടിയിലെ മസ്ജിദിനോട് ചേർന്നുള്ള ശുചിമുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി പള്ളിയോട് ചേർന്നുള്ള മതപാഠശാലയിൽ (മദ്രസ) പോയിരുന്നു. എന്നാൽ, വിദ്യാർത്ഥിയെ കാണാതായതോടെ വീട്ടുകാരും മറ്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിനൊടുവിലാണ് മസ്ജിദ്…

Read More

എഐ  ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണി;19 വയസ്സുകാരൻ ജീവനൊടുക്കി

ഫരീദാബാദ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സഹോദരിമാരുടെ വ്യാജ നഗ്ന ചിത്രങ്ങളും വീഡിയോകളും നിർമ്മിച്ച്‌ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 19 വയസ്സുകാരൻ ജീവനൊടുക്കി കോളേജ് വിദ്യാർത്ഥിയായ രാഹുല്‍ ഭാരതി എന്ന വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. രാഹുലിനെ ഒരു സുഹൃത്ത് അടക്കം രണ്ടുപേർ 20,000 രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പറഞ്ഞതായും പരാതിയുണ്ട്. വിഷം കഴിച്ചാണ് രാഹുല്‍ ജീവനൊടുക്കിയത്. ഫരീദാബാദിലെ ബസേല്‍വ കോളനിയിലാണ് നടന്നത്. രാഹുലിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേർക്കെതിരെ…

Read More

കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീട്ടിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എട്ടുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ചെമ്പഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. വീട്ടിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശ്രേയസ്

Read More

കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി;യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു.

മംഗളൂരു: കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയെ തുടർന്ന് യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു. കാർക്കാള നിട്ടെ പരപ്പടി സ്വദേശിയായ അഭിഷേക് ആചാര്യ(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാർക്കാള ബെൽമാനിലെ ഒരു സ്വകാര്യ ലോഡ്‌ജിലാണ് സംഭവം. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരുന്ന അഭിഷേക് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ അഭിഷേക് മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾ കാണുവാനിടയായി. തുടർന്ന് ഈ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞുവെന്നും സ്വകാര്യ വീഡിയോ വൈറലാക്കുമെന്നും…

Read More

വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു

കാസർകോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കടമ്പാർ സ്വദേശി അജിത്ത്(35), ഭാര്യ ശ്വേത(27) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പെയിന്റിങ് ജോലിയാണ് അജിത്തിന്. ഭാര്യ ശ്വേത വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നാണ് വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. തിങ്കളാഴ്ച…

Read More

പൂജാ അവധിക്ക് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

      തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ കലവൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാർത്ഥിനി.

Read More

ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കാസർകോട് അഭിഭാഷക വക്കീൽ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കുമ്പളയിലാണ് ഡിവൈഎഫ്ഐ നേതാവുകൂടിയായ അഭിഭാഷക തൂങ്ങിമരിച്ചത്. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ…

Read More

ജ്യൂസില്‍ എലിവിഷം കലർത്തി കുടിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു

തിരുവനനന്തപുരം: ജ്യൂസില്‍ എലിവിഷം കലർത്തി കുടിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. കമിതാക്കളിലെ യുവാവാണ് മരിച്ചത്. എരിച്ചല്ലൂർ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23) ആണ് ചികിത്സയില്‍ കഴിയവെ മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിഷ്ണുവും പത്താംക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

നീറ്റില്‍ 99.99 ശതമാനം മാര്‍ക്ക്; ഡോക്ടറാവാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്, മഹാരാഷ്ട്രയില്‍ 19കാരൻ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയില്‍ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയില്‍ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനില്‍ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അനുരാഗിനെ കണ്ടെത്തിയത്. സിന്ധേവാഹി താലൂക്കിലെ നവാർഗാവില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അനുരാഗ്. നീറ്റ് യുജി 2025 പരീക്ഷയില്‍ 99.99 ശതമാനം മാർക്കോടെ വിജയിക്കുകയും ഒബിസി വിഭാഗത്തില്‍ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.

Read More

ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരി മരിച്ചു

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്. ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.  പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial