Headlines

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറുകപുത്തൂർ ചാഴിയാട്ടിരിയിൽ നിവേദ്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് തൃത്താലയിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. മുറി അടച്ചിട്ട നിലയിലായിരുന്നു. നിവേദ്യക്ക് മറ്റ് വിഷമങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നതായി അറിവില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Read More

പോലീസ് ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്തനിലയിൽ കണ്ടെത്തി, ജോലി സമ്മർദ്ദമാണോ മരണകാരണമെന്ന് അന്വേഷിക്കും

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനെയാണ് ഇന്ന് രാവിലെ കൊല്ലത്തെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നെന്നും എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് ഓമനക്കുട്ടൻ മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ…

Read More

സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും പീഡിപ്പിച്ചു; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി

കണ്ണൂര്‍ പായം സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്നെന്ന് പരാതി സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്‌നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പ്.. അഞ്ച് വര്‍ഷം മുമ്ബായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം. സ്‌നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ…

Read More

കൊല്ലത്ത് 26കാരി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

    കൊല്ലം : കൊല്ലത്ത് നെടുവത്തൂരിൽ 26-കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശിയായ അനീഷിന്റെ ഭാര്യ ശരണ്യമോൾ (26) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. ശരണ്യമോളുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് താൻ മാത്രമാണ് ഉത്തരവാദി എന്ന് മാത്രമാണ് കുറിപ്പിലുള്ളത് ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More

കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ ഭർത്താവ് വീട്ടിലില്ലായിരുന്ന സമയത്താണ് ആത്മഹത്യ ശ്രമം നടന്നത്. നാട്ടുകാരാണ് ആദ്യം സംഭവം അറിഞ്ഞത്. വീട്ടിൽ നിന്ന് നിലവിളിയും ബഹളം കേട്ടതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയും ഭർത്താവും തമ്മിൽ പ്രശനങ്ങൾ നിലനിക്കുന്നുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ആറും ഒന്നരയും…

Read More

ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചു; മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെയും നിറത്തെയും കുറിച്ച് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്തതിലും മനംനൊന്ത് പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കി. അമ്മയുടെ കൺമുന്നിലാണ് വിദ്യാർത്ഥി താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നു ചാടി ചെത്പെട്ട് മഹർഷി വിദ്യാ മന്ദിർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി കിഷോർ (17) ആണ് മരിച്ചത്. ഫോൺ ചെയ്യാനെന്ന പേരിൽ മുകളിലെത്തിയ വിദ്യാർഥി മാതാവു നോക്കി നിൽക്കെ താഴേക്കു ചാടുകയായിരുന്നു. തടി കൂടുതലാണെന്നും കറുപ്പ് നിറമാണെന്നും പറഞ്ഞ് 3 മാസമായി സഹപാഠികളുടെ തുടർച്ചയായ കളിയാക്കലും റാഗിങ്ങും നേരിട്ട…

Read More

ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് യുവാവ് ആത്മഹത്യ ചെയ്തു

              കോട്ടയം : ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. ജോലിസമ്മർദ്ദം താങ്ങാൻ…

Read More

കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

മൈസൂരു: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ പഴയ ജെവാർഗി റോഡിലെ ഗബാരെ ലേഔട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് കൊറാലി (45) എന്നയാളാണ് ഭാര്യ ശ്രുതി (35), മക്കളായ മുനീഷ് (9), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അനിഷ് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (GESCOM) അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്തോഷ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബകലഹമാണെന്ന് പോലീസ്…

Read More

800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വാർഷിക പരീക്ഷ എഴുതാൻ അനുവദിച്ചില്ല; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ന്യൂഡല്‍ഹി: വാർഷിക പരീക്ഷ എഴുതാൻ അധികൃതർ അനുമതി നിഷേധിക്കുകയും ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു സംഭവം. കമല ശരൺ യാദവ് ഇന്റർ കോളേജിലെ വിദ്യാർത്ഥിനിയായ റിയ പ്രജാപതിയാണ് ജീവനൊടുക്കിയത്. 800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വിദ്യാർത്ഥിനിക്ക് അഡ്മിറ്റ് കാർഡ് നൽകിയില്ലെന്ന് അമ്മ പൂനം ദേവി നൽകിയ പരാതിയിൽ പറയുന്നു. പരീക്ഷാ ദിവസം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തുകയായിരുന്നു. സ്‌കൂളിൽ ഫീസ് അടയ്ക്കാത്തതിനാല്‍…

Read More

സൈബർ തട്ടിപ്പിൽ 50ലക്ഷം നഷ്ടപ്പെട്ടു; കർണാടകയിൽ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

         കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു ഇരുവരും. ഇരുവരുടെയും മൊബൈൽ സിംകാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ കാണിക്കുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടും എന്ന രീതിയിൽ സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി ദമ്പതികളിൽ നിന്നും പല തവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial