നാല് മാസങ്ങള്‍ക്ക് മുൻപ് വിവാഹം; യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

      കണ്ണൂർ : നൃത്താധ്യാപികയായ നവവധുവിനെ ഭർതൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ വീട്ടിലെ കിടപ്പു മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില് താമസക്കാരായിരുന്നു. ഇപ്പൊൾ ബാവുപ്പറമ്പിലാണ്…

Read More

കോഴിക്കോട് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മനാൽ ഹൗസിൽ കാർത്തിക് (19)ആണ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലാണ് യുവാവ് വെടിവെച്ചത്. വീടിന്റെ മുകൾ നിലയിൽ വെച്ച് യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം. വീട്ടിലിലായിരുന്ന കുടുംബങ്ങൾ തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന കാർത്തിക്കിനെയാണ്. ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. യുവാവ് ആത്മഹത്യ ചെയ്യാനുണ്ടായ…

Read More

ഒറ്റപാലത്ത്  കൂട്ട ആത്മഹത്യാ ശ്രമം;വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ,  രണ്ടു പേരെ അവശനിലയിലും കണ്ടെത്തി

ഒറ്റപ്പാലം: മീറ്റ്നയിൽ കൂട്ട ആത്മഹത്യാ ശ്രമം. വീട്ടിനുള്ളിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ 65 കാരനായ രാമകൃഷ്ണൻ ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ 57 കാരിയായ വസന്ത, മകൻ 33 കാരനായ അഭിജിത്ത് എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ…

Read More

പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി; അഡയാർ നദിയിൽ ചാടിയാണ് ആത്മഹത്യ

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടിയാണ് എൺപത്തഞ്ചുകാരനായ കെ രാജൻ ആത്മഹത്യ ചെയ്തത്. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. നടൻ പ്രഭുകാന്തിന്റെ പിതാവാണ് കെ രാജൻ. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. 1983ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാനിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു…

Read More

കാസർഗോഡ് പ്രതിശ്രുത വരൻ മരണപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: കാസർഗോഡ് പ്രതിശ്രുത വരൻ മരണപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ആത്മഹത്യ ചെയ്തത്. പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ വിഷമം സഹിക്കാതെയാണ് യുവതി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. തുടർന്ന് യുവതി മാനസികമായി തളർന്നിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കുടുംബം കണ്ടെത്തിയത്.

Read More

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ…

Read More

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു, അമ്മ ജീവനൊടുക്കി

ബെംഗളൂരുവില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു പടിഞ്ഞാറെ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറില്‍ ബുധനാഴ്ചയാണ് സംഭവം. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ 29കാരി പ്രതിഭയും മകന്‍ അഗസ്ത്യയുമാണ് മരിച്ചത്. പ്രതിഭയുടെ ഭര്‍ത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കെയാണ് സംഭവം. ബുധനാഴ്ച പ്രതിഭ ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാൻ ടെറസിലേക്ക് പോയ സമയത്താണ് കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തില്‍ വെള്ളം നിറച്ച ബക്കറ്റില്‍ അബദ്ധത്തില്‍ വീഴുന്നത്. പ്രതിഭ തിരിച്ചെത്തിയപ്പോള്‍ തന്റെ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍…

Read More

കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.

Read More

ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

മുംബൈ:ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. പൂനെ നാസിക്ക് മാലേഗാവിലെ മുഹമ്മദ് സാദ് ആസിഫ് സയ്യദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്‌തത്‌. ഭാര്യയും വീട്ടുകാരും ചേർന്ന് മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് മരണത്തിനുമുമ്പ് പീഡന വിവരങ്ങൾ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ആയിരുന്നു അന്ത്യം . സംഭവത്തിൽ ഭാര്യയും അവരുടെ വീട്ടുകാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ് വീഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധനയ്ക്ക് അയച്ചു. ഭാര്യ കരി മുനീഷ…

Read More

കാസർകോട് ബിഎൽഒ ജീവനൊടുക്കി; ജോലി സമ്മർദ്ദമെന്ന ആരോപണവുമായി കുടുംബം

        കാഞ്ഞങ്ങാട്:കാസർകോട് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്. ജോലി സമ്മർദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ജോലിസമ്മർദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial