കോഴിക്കോട് യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മനാൽ ഹൗസിൽ കാർത്തിക് (19)ആണ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് നെറ്റിയിലാണ് യുവാവ് വെടിവെച്ചത്. വീടിന്റെ മുകൾ നിലയിൽ വെച്ച് യുവാവ് സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം. വീട്ടിലിലായിരുന്ന കുടുംബങ്ങൾ തിരികെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന കാർത്തിക്കിനെയാണ്. ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു


ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. യുവാവ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാർത്തിക്കിന്റെ സുഹൃത്തുക്കളുടെ മൊഴി മൊഴി എടുക്കും. യുവാവിന്റെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തൊണ്ടയാട് റൈഫിൾ ക്ലബിൽ അംഗമാണ് മരിച്ച കാർത്തിക്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: