കൊല്ലം: ഉളിയക്കോവിലിൽ വയോധിക ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്. അപ്പുക്കുട്ടനെ വീടിന്റെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസമായി വീട് തുറക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്കൾ വിദേശത്താണ് താമസിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. മരണകാരണം സംബന്ധിച്ചും വ്യക്തത ലഭിച്ചിട്ടില്ല.


