മലപ്പുറം: നിലമ്പൂരിൽ ബാങ്കിന് മുന്നിൽ വെച്ച് പണവുമായി ഇറങ്ങിയ യുവാവിനെ നാലംഗ സംഘം ആക്രമിച്ച് കീഴ്പ്പെടുത്തി ലക്ഷങ്ങൾ കവർന്നു. കാളികാവ് അഞ്ചച്ചവടി സ്വദേശിയാണ് ഈ ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. സംഭവത്തിൽ അദ്ദേഹത്തിന് ആകെ 9,90,000 രൂപയാണ് നഷ്ടപ്പെട്ടത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാലുപേര്‍ ചേര്‍ന്ന് യുവാവിനെ കീഴ്പ്പെടുത്തി പണം കവരുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.


