ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചുവെന്ന് ആരോപണം;ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് ബൈക്ക് യാത്രികന്‍

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് യുവാവ്. വാഴക്കാട് ഊർക്കടവിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബസ് കടന്നുപോകുന്നതിനിടെ ബൈക്ക് യാത്രക്കാരുടെ മേൽ വെള്ളം തെറിപ്പിച്ചുവെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. തുടർന്ന് ബൈക്കിലെത്തിയവർ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ രവിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. സംഭവത്തെ തുടർന്ന് പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി….

Read More

വെളളറടയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു

         തിരുവനന്തപുരം : തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം. തമിഴ്‌നാട് അതിര്‍ത്തിയായ പുലിയൂര്‍ശാഖയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് മുന്‍പ് ബസ് ജീവനക്കാരും യുവാവുമായി തര്‍ക്കമുണ്ടായിരുന്നു. ഈ യുവാവ് ബസിന് മുന്നിലേക്ക് വട്ടം ചാടിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി കല്ലെറിഞ്ഞത്. സംഭവസമയത്ത് ബസില്‍ എട്ട് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍…

Read More

റോഡിൽ കത്തിവീശി യുവാവിൻ്റെ പരാക്രമം; വാഹനം തട്ടിയത് നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന്

       കോട്ടയം : ഈരാറ്റുപേട്ടയിൽ വാഹനാപകടത്തെ തുടർന്ന് നാട്ടുകാർക്ക് നേരെ കത്തി വീശി യുവാവിൻ്റെ പരാക്രമം. ചേന്നാട് കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്റ്റാന്‍ വര്‍ഗീസിൻ്റെ കാർ മറ്റൊരു കാറുമായി ഇടിച്ച് അപകടം ഉണ്ടായി. ഇത് കാറിലുണ്ടായിരുന്നവരും നാട്ടുകാരും ചോദ്യം ചെയ്തതോടെ ഇയാൾ റോഡിൽ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ സ്റ്റാൻ വർഗീസ് കത്തി വീശി ഭീതി പരത്തി. തിരുവല്ലയിൽ മോഷണം നടത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു ഇയാൾ. കാറിൽ…

Read More

വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

തിരുവനന്തപുരം: വെമ്പായത്ത് 16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) ആണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ച്‌ കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെണ്‍കുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തായി കാത്തിരുന്നു. വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച്‌ പ്രതി…

Read More

പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ചു, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്‍റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തി പരിക്കേല്പിച്ചു

       കൊച്ചി: വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ പൈപ്പ്‌ലൈൻ റോഡ് ഭാഗത്ത്‌, ഫ്രണ്ട്ഷിപ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന  വിഷ്ണു(38)വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കഴിഞ്ഞ ഏപ്രിൽ അവസാനം ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ വച്ച് ഇയാളും കൂട്ടാളിയും ചേർന്ന് ഒരു പ്രൈവറ്റ് ബസ്സിന് മുൻപിൽ സ്കൂട്ടർ വട്ടം വച്ച് മാർഗ തടസം ഉണ്ടാക്കിയത് ചോദ്യം ചെയ്ത ബസ് ഡ്രൈവറെ സ്കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് മുഖത്ത് കുത്തിയും, ദേഹോപദ്രവം ഏൽപ്പിച്ചും…

Read More

കൂർത്ത ഇടിവളകൊണ്ട് കണ്ണിൽ ഇടിച്ചു, എൻജിനീയറിങ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം:എൻജിനീയറിങ് കോളെജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എംഎ എൻജിനീയറിങ് കോളെജിലാണ് സംഭവമുണ്ടായത്. ചെങ്കോട്ടുകോണം സ്വദേശിയായ അൽ അമീൻ എന്ന 20 കാരനാണ് ആക്രമണത്തിൽ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ആനുവൽ ഡേ ആഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. പുറത്തുനിന്നെത്തിയ മദ്യപസംഘം വിദ്യാർഥികളുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ കൂട്ടത്തിലൊരാൾ കൂർത്ത മുനയോടെയുള്ള ഇടിവള ഉപയോഗിച്ച് വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് അമീനിന്‍റെ ഇടതു കണ്ണിൽ കൊള്ളുകയായിരുന്നു. മർദനത്തിൽ കണ്ണിന്‍റെ റെറ്റിന…

Read More

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

         പയ്യന്നൂർ : കണ്ണൂർ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ആദ്യം കാർ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാർ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതൽ കൂടെയുള്ള ആളായിരുന്നു ടി…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചു; നേതൃത്യം നൽകിയത് പെണ്‍കുട്ടിയുടെ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ച് പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍. വിദ്യാർത്ഥി അവശനായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേളന്നൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രൂര മർദനത്തിനിരയായത്. വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിൽ കക്കോടി ബദിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി അടക്കം അഞ്ച് പേർക്കെതിരെ കേസെടുത്ത് എലത്തൂര്‍ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മർദനമേറ്റ കുട്ടിയും പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ബദിരൂരിലെ ആളൊഴിഞ്ഞ മലഞ്ചെരുവിലേക്ക് മർദനമേറ്റ ആൺകുട്ടി…

Read More

മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു

     ആലപ്പുഴ: മുടിവെട്ടിയതിന്റെ കൂലി ചോദിച്ചതിന് ബാർബർ ഷോപ്പ് ഉടമയെ പാറക്കല്ല് കൊണ്ട് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് യുവാക്കൾ. സംഭവത്തിൽ ഇരുവരെയും പൊലീസ് പിടികൂടി. ഓച്ചിറ വലിയകുളങ്ങര സ്വദേശി അജയ് (24), പായിക്കുഴി സ്വദേശി ഇൻസാഫ് (25) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ചവറ പോരൂക്കര സ്വദേശി ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് പൊട്ടലേറ്റു. ഓച്ചിറ മുണ്ടുകോട്ടയിൽ ഷെഫീക്ക് നടത്തുന്ന കടയിൽ മുടിവെട്ടാനെത്തിയ പ്രതികൾ, പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാൽ ദിവസങ്ങൾ…

Read More

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍

     തിരുവനന്തപുരം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം ഭര്‍ത്താവ് ഒളിവില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നാവായിക്കുളത്ത് കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. നവായിക്കുളം വെള്ളൂർ ക്കോണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന 42 വയസുള്ള മുനീശ്വരിയെയാണ് ഭർത്താവ് ബിനു ( 52) മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ മുനീശ്വരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം ഭർത്താവ് ഒളിവില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial