വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച് യുവതി; 25കാരിക്കെതിരെ കേസ്

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരനായ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ 25 വയസുകാരിയായ യുവതിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജോഗീന്ദർ മഹ്‌തോ (45) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുതുവത്സരം ആഘോഷിക്കാമെന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. യുവതിയും 45 വയസുകാരനും തമ്മിൽ ഏഴുവർഷമായി അടുപ്പത്തിലായിരുന്നു. ന്യൂ ഇയർ പാർട്ടിക്കായി ഇയാളെ യുവതി തന്റെ താമസസ്ഥലത്തേക്ക് യുവതി വിളിച്ചുവരുത്തുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. എന്നാൽ ജോഗീന്ദർ ഇത് നിരസിച്ചതിനെത്തുടർന്ന് യുവതി അവിടെയുണ്ടായിരുന്ന മൂർച്ചയേറിയ…

Read More

പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിൽ തർക്കം; യുവാവിന്റെ മൂക്ക് മുറിച്ച് ഭാര്യാസഹോദരനും സംഘവും; ഭാര്യയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു

ജയ്പൂർ: പ്രണയവിവാഹത്തെ ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടർന്ന് സംഘർഷം. യുവാവിന്റെ മൂക്ക് മുറിച്ച് യുവതിയുടെ വീട്ടുകാർ. യുവതിയുടെ അമ്മാവന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ ബാർമർ ഗ്രാമത്തിലാണ് സംഭവം. കല്യാണപ്പെണ്ണിന്റെ വീട്ടുകാരാണ് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ മൂത്ത സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിന് പകരമായി, യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ അമ്മാവനെ ഉപദ്രവിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രാജസ്ഥാനിലെ ബാര്‍മര്‍ ഗ്രാമത്തിലെ ശ്രാവണ്‍…

Read More

ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡ്രൈവർമാർ തമ്മിൽതല്ലി, ഒരാളുടെ പല്ല് അടിച്ചിളക്കി

          തിരുവനന്തപുരം : ബാലരാമപുരത്ത് ഓട്ടോ പാർക്കിങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഡ്രൈവർമാർ തമ്മിലടിച്ചു. ടേൺ തെറ്റിച്ച് ഓട്ടോ പാർക്ക്‌ ചെയ്തതിലാണ് തർക്കം തുടങ്ങിയത്. പനയറക്കുന്ന് ഓട്ടോ സ്റ്റാന്‍റിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. അന്തിയൂർ സ്വദേശി മോഹനൻ നായരെ മർദിച്ച കേസിൽ കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് (32) ആണ് അറസ്റ്റിലായത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. മോഹനൻ നായരുടെ പല്ല് അരുൺ അടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഓട്ടോയുടെ…

Read More

കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ പ്രതിയെ കസ്റ്റഡിയിലെടുത്തു; കൈവിലങ്ങുകൊണ്ട് പൊലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം

പത്തനംതിട്ട: കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതി പൊലീസുകാരന്റെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിപിഒ 26 കാരനായ ആകേഷ്നെയാണ് 20 കാരനായ പ്രതി അജു കൈവിലങ്ങ് കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചത്. ആക്രമാസക്തനായ പ്രതിയെയും പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ അർജുൻ എന്നയാളെയും മെഡിക്കൽ പരിശോധനയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം ഉണ്ടായത്. ജീപ്പിൽ ഡ്രൈവർ സീറ്റിനു പിന്നിലിരുന്ന ആകേഷിനെ അജു…

Read More

വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി ; ഇരുമ്പുവടി ഉപയോഗിച്ച് കൈകൾ തല്ലിയെടിച്ചു

വയനാട്: വയനാട് കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളെ ക്രൂരമായി മർദിച്ച് അയൽവാസി. ഇവരുടെ വീട്ടിലെ കോഴി അയൽവാസിയുടെ പുരയിടത്തിൽ കയറിയെന്നാരോപിച്ചായിരുന്നു ആക്രമണം. വൃദ്ധ ദമ്പതികളെ ഇരുമ്പുവടി ഉപയോഗിച്ചാണ് അയൽവാസി ആക്രമിച്ചത്. കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ലാൻസിയുടെ ഇരുകൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു. സംഭവത്തിൽ അയൽവാസിയായ തോമസ് വൈദ്യർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Read More

പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി, വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു, ദാരുണസംഭവം രാമേശ്വരത്ത്

        ചെന്നൈ : തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി.  ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതി മുനിരാജൻ ‌അറസ്റ്റിലായിട്ടുണ്ട്. ശാലിനിയുടെ അച്ഛൻ ഇന്നലെ മുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയില്‍ ആണ് അരുംകൊലയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച്‌ നാളുകളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന്…

Read More

സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു; വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്

മലപ്പുറം: സ്വകാര്യ ബസിൽ വയോധികന്റെ കാലിൽ ചവിട്ടിയ യുവാവിനോട് അൽപം മാറിനിൽക്കാൻ ആവശ്യപ്പെട്ടു. വയോധികനെ ക്രൂരമായി മര്‍ദിച്ച് യുവാവ്. മൂക്കിടിച്ച് തകർത്തതിനെത്തുടർന്ന് വയോധികൻ ആശുപത്രിയിൽ. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിക്ക് മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ…

Read More

തൃശൂരില്‍ എസ്‍സി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ചു, മര്‍ദിച്ചത് 9-ാം ക്ലാസുകാരൻ

തൃശൂർ: അതിരപ്പിള്ളിയില്‍ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയായ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. മർദ്ദനത്തില്‍ അനൂപിന്റെ കാല് ഒടിഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മർദ്ദനമേറ്റ അനൂപിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. മർദനമേറ്റിട്ടും ഹോസ്റ്റല്‍ അധികൃതർ വേണ്ട ചികിത്സ ഉറപ്പാക്കിയില്ലെന്ന് അനൂപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഹോസ്റ്റല്‍ വാർഡന്മാരുടെ അശ്രദ്ധയാണ് ഇത്തരത്തിലുള്ള സംഭവമെന്നും കുടുംബം ആരോപിക്കുന്നു.

Read More

15 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്, പിന്നാലെ കാറിനായി വഴക്ക്; കമ്പിപ്പാരകൊണ്ട് അച്ഛന്‍റെ അടിയേറ്റ 28കാരൻ ഐസിയുവിൽ

തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങൾ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള…

Read More

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു, മുളകുപൊടി വിതറിയും ക്രൂരത

ന്യൂഡൽഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണയും മുളകുപൊടിയും ഒഴിച്ച് ഭാര്യ. ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ഡർഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 3 ന് മദൻഗിറിലെ വീട്ടിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ ദിനേശിനെയാണ് പുലർച്ചെ മൂന്നു മണിയോടെ ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. മകളും സമീപത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ പൊള്ളലേറ്റത്തോടെ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുന്നതിനുമുമ്പ്, അവൾ എന്റെ പൊള്ളലേറ്റ ഭാഗങ്ങളിൽ മുളകുപൊടി വിതറിയെന്ന് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. എതിർത്തപ്പോൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial