പാലക്കാട് ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: പാലക്കാട് കരിമ്പുഴയിലെ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പതിനാറുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്‌ണപുരം സ്വദേശിയും പ്ലസ് വൺ വിദ്യാർഥിയുമായ ദിൽരാജ് ആണ് മരിച്ചത്. തോട്ടര എൽപി സ്‌കൂളിന് സമീപം കോട്ടയിൽ രാജൻ – ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ടർഫിലെത്തി കളി തുടങ്ങി അഞ്ച് മിനിട്ടിന് ശേഷം ദിൽരാജ് തലകറങ്ങി വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിചാരിച്ചത് കാൽ തട്ടി വീണുവെന്നാണ് തുടർന്ന് മുഖത്ത് വെള്ളം തളിച്ചെങ്കിലും ദിൽരാജ് അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള…

