നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഐജ ആര്‍ മഹേഷിന്റെ സഹോദരന്‍ മരിച്ച നിലയില്‍. കാസര്‍കോട് പൂച്ചക്കാട് സ്വദേശി അര്‍ജുന്‍ മഹേഷ് (24) ആണ് മരിച്ചത്. മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് ഷാര്‍ജയില്‍ നിന്ന് അര്‍ജുന്‍ മംഗലാപുരത്ത് വിമാനമിറങ്ങിയത്. നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാര്‍ത്ഥിയാണ് കാസര്‍കോട് പൂച്ചക്കാട് സ്വദേശിയായ ഐജ ആര്‍ മഹേഷ്. ജൂണ്‍ രണ്ടിനാണ് ഐജയെ പാലാ ബ്രില്യന്‍സ് കോച്ചിംഗ് സെന്ററിലെ…

Read More

പാലക്കാട് പന്നിക്ക് വച്ച വൈദ്യുതി കെണിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി : പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു. തത്തനംപുളളി മുളളത്ത്പ്പടി രവിപ്രസാദാണ് (30) ദാരുണമായി കൊല്ലപ്പെട്ടത്. കുലുക്കല്ലൂർ തത്തനംപുളളിയിൽ കൃഷിയിടത്തിൽ ആയിരുന്നു സംഭവം. സംഭവത്തെ തുടർന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃഷിയിടത്തിന്റെ ഉടമ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലഉടമ മനോജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു.

Read More

കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: ഹെൽത്ത്‌ ഇൻസ്‌പെക്ടർ കുഴഞ്ഞു വീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ എച്ഛ് ഐ ദീപ ലേഖയാണ് പഞ്ചായത്ത്‌ യോഗത്തിനിടെ കുഴഞ്ഞു വീണ് മരിച്ചത്. 51 വയസായിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ. കുഴഞ്ഞു വീണയുടനെ ദീപയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിണറായിയിലേക്ക് ഇവരെ സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം.

Read More

മലപ്പുറത്ത് സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം. സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലപ്പുറം എടവണ്ണപ്പാറ എളമരം സ്വദേശി റുഫൈദ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. എടവണ്ണപ്പാറയിൽ നിന്ന് കൊണ്ടോട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ സാരമായി പരിക്കേറ്റ റുഫൈദിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു

Read More

മലപ്പുറത്ത് അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു

മഞ്ചേരിയിൽ അമ്പലക്കുളത്തിൽ നീന്തുന്നതിനിടെ ബിരുദ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകൻ ശ്രീഹരിയാണ് മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തിൽ കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയപ്പോഴായിരുന്നു അപകടം.

Read More

കുർകുറെ പാക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ബോൾ വിഴുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

കർണാടകയിലെ മൈസൂരു ജില്ലയിൽ കുർകുറെ പാക്കറ്റിനുള്ളിൽ ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു. ഹുൻസൂർ സ്വദേശിയായ മുകുന്ദ് മയൂർ ആണ് മരിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായകിന്റെയും പേരക്കുട്ടിയും സന്തോഷ്ഐശ്വര്യ ദമ്പതികളുടെ ഏകമകനുമാണ്.

Read More

തീവ്ര മഴയിൽ കേരളം; ഒമ്പത് മരണം

        തിരുവനന്തപുരം: ഇടവേളക്കുശേഷം തകർത്ത് പെയ്ത അതിതീവ്ര മഴയിൽ സംസ്ഥാനത്ത് പ്രളയസമാന സ്ഥിതി. മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉരുൾപൊട്ടലിൽ വീടുകൾ തകർന്നും വെള്ളക്കെട്ടിൽ വീണുമാണ് ജീവൻ പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിതോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണക്കാട്ട് റജീന ജോണി (50), മകൻ ജോസഫിൻ ജോണി (28), പുതുപ്പള്ളി വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മിലൻ കെ. ഷിജു എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ തൊടുപുഴ കുടയത്തൂർ സ്വദേശി സുമതി…

Read More

കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു

കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽജീവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലൻ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

Read More

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണു; നാലുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ്–നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. കൊണ്ടോട്ടി നീറാട് തോട്ടിൽ അബദ്ധത്തിൽ ആദം വീഴുകയായിരുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് തോട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും….

Read More

പണപ്പിരിവ് വൈകി, 24മണിക്കൂറിനു പകരം 36 മണിക്കൂർ മണ്ണിനടിയിൽ; സൈക്കിൾ അഭ്യാസിക്കു ദാരുണാന്ത്യം

ആറു ദിവസവും ദീപക് എന്ന സൈക്കിൾ അഭ്യാസിയുടെ പ്രകടനം കണ്ടു രസിച്ച നാട്ടുകാർക്ക് മുന്നിൽ ഏഴാംദിനം ദാരുണാന്ത്യം. ഹരിയാനയിലെ നൂഹിലാണ് സംഭവം. സഞ്ചരിക്കുന്ന സൈക്കിൾ സർക്കസിനിടെയാണ് ഫരീദാബാദ് ഗൗഞ്ചി സ്വദേശി 27കാരനായ ദീപക്കിന് ദാരുണാന്ത്യം സംഭവിച്ചത്. സംഘാടകർ ആവശ്യപ്പെട്ട തുക പിരിച്ചുകിട്ടാൻ വൈകിയതാണ് യുവാവിൻ്റെ മരണത്തിനു കാരണമെന്ന് കാണികൾ പറയുന്നു. ഖോറി കലാൻ ഗ്രാമത്തിലായിരുന്നു ഒരാഴ്ചയായി സൈക്കിൾ അഭ്യാസം നടന്നുവന്നത്. ഈ ദിവസങ്ങളിലെ പ്രധാന ആകർഷണമായിരുന്നു ദീപക്. ഹാൻഡ് ബാറിൽ ബാലൻസ് ചെയ്തും മുൻപോട്ട് നോക്കാതെ സൈക്കിളോടിച്ചും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial