കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ  യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്:വിലങ്ങാട് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലാണ് മരിച്ചത്. ജനവാസമേഖലയിൽ കാട്ടുപോത്തിനെ കണ്ടതിനെ തുടർന്ന് അതിനെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ആളുകളെ കണ്ട് പിന്മാറിയ കാട്ടുപോത്ത് പെട്ടെന്ന് തിരിഞ്ഞെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണവം വനമേഖലയിൽനിന്നാണ്…

Read More

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

അമരാവതി: ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ ആറുവയസ്സുകാരൻ ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രപ്രദേശിലെ അമരാവതി വൺ ടൗൺ മേഖലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രണയ് തേജ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആരോഗ്യവാനായാണ് പ്രണയ് തേജ സ്കൂളിലേക്ക് പോയതെന്ന് കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കകം കുട്ടിക്ക് എന്തോ സംഭവിച്ചെന്ന വിവരം കുടുംബത്തെ തേടിയെത്തുകയായിരുന്നു. ഉച്ചയോടെ ബന്ധുവിന്റെ സ്ഥാപനത്തിന് സമീപം ജോലി ചെയ്യുന്ന പാചകക്കാരാണ് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. സ്കൂൾ അധികൃതർ…

Read More

കർണാടകയിൽ 34-കാരനെയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു: കർണാടകയിൽ 34-കാരനെയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ചിക്കബനവാരയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഭിനന്ദനും അദ്ദേഹത്തിന്റെ നാല് വയസ്സുള്ള മകനുമാണ് മരിച്ചത്. സംഭവത്തിൽ യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. മകന്റെ കൊച്ചുമകന്റെയും മരണം കൊലപാതകമാണെന്നാണ് അമ്മ പറയുന്നത്. ഗുട്ടെ ബസവേശ്വർ നഗറിലെ ഒമ്പതാം ക്രോസിലെ വീട്ടിലാണ് അഭിനന്ദനെയും ഭാര്യ ഹരിണിയയും നാലുവയസുകാരനായ മകനും താമസിച്ചിരുന്നത്. ഓഗസ്റ്റ് 16 രാത്രി 10നും…

Read More

ഭർത്താവിൻ്റെ മൃതദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

പാലാ:മരണമടഞ്ഞ ഭർത്താവിൻ്റെ മൃതദേഹം വീട്ടിൽ നിന്നും എടുത്തപ്പോൾ ഭാര്യ കുഴഞ്ഞ് വീണു മരിച്ചു. കഴിഞ്ഞ ദിവസം മരണമടഞ്ഞ പാലാ വാഴയിൽ കുര്യൻ ജോസഫ് കുര്യച്ചന്റെ (73) മൃത സംസ്ക്കാര ശുശ്രുഷകൾ ഇന്നായിരുന്നു.ഇന്ന് പാലാ പുത്തൻപള്ളി കുന്നിലുള്ള ഭവനത്തിൽ നിന്നും മൃത ദേഹം എടുത്തപ്പോൾ ഭാര്യ ഷേർളി (71) കുഴഞ്ഞു വീഴുകയായിരുന്നു..ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സംസ്ക്കാരം നാളെ 11 മണിക്ക് പാലാ പുത്തൻപള്ളിയിൽ നടക്കും.

Read More

യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥിനി മരിച്ചു

കൊച്ചി : വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേക്കുന്നതിനിടെ ഉച്ചക്ക് 1.30നാണ് ഷോക്കേറ്റത്. ഉടൻ പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌ക്കരിക്കും.

Read More

കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു; അധ്യാപകരുടെ മാനസിക പീഡനത്തെതുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം

തിരുവനന്തപുരം: കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയും മാർത്താണ്ഡത്തെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ അൻസിജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അൻസിജിയെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി വരികയായിരുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അൻസിജി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തില്‍…

Read More

ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് വീണ് 8 വയസുകാരന് ദാരുണാന്ത്യം

സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടഭാഗം പെട്ടെന്ന് തകർന്നു വീണപ്പോൾ മൂന്ന് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹസ്‌നൈൻ പബ്ലിക് സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. മദാല ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചതിനൊപ്പം, കെട്ടിടം തകരാനിടയായ സാഹചര്യങ്ങളെക്കുറിച്ച്…

Read More

പത്താംക്ലാസ് വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തച്ചമ്പാറ: പൊന്നങ്കോട് പത്താംക്ലാസ് വിദ്യാർഥിനിയെ വീടിനോടു ചേർന്നുള്ള കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ് – സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമയാണ് (16) അന്തരിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30-ന് വീടിനോടുചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. കുളിക്കാൻകേറി ഏറെനേരമായിട്ടും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സംഭവം കാണുന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തച്ചമ്പാറ ദേശബന്ധു സ്കൂളിലാണ് റിദ പഠിക്കുന്നത്. മരണകാരണം വ്യക്തമായിട്ടില്ല

Read More

പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി കോളനിയിൽ ഉണ്ണികൃഷ്ണൻ-ചിത്ര ദമ്പതികളുടെ മകൾ അശ്വിനിയാണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അശ്വിനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി ദിവസങ്ങൾ കഴിഞ്ഞിട്ടും കുറയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ…

Read More

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  മൂവാറ്റുപുഴ:ഹാഫ് കുക്‌ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്‌റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്‌റ്റിൻ (52) ആണ് ദാരുണമായ അപകടത്തെ തുടർന്ന് മരിച്ചത്. വിൽപനയ്ക്കായുള്ള ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ കൈ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. യന്ത്രത്തിൽ നിന്നുള്ള അസാധാരണമായ ശബ്ദവും മണവും പുറത്തു വന്നതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽ നിന്നു മകൻ എത്തിയപ്പോഴാണ് റെജിമോളെ യന്ത്രത്തിൽ കൈ കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial