കാസര്‍കോട് :- മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബേക്കല്‍ കുന്നില്‍ ഖിളിരിയ നഗറിലെ കെഎ മുര്‍താസയുടെ മകളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയിലായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ഉടന്‍ തന്നെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന് നല്‍കിയ മുലപ്പാലും വായുവും തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.


