Headlines

കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാസർകോട്: കാസർകോട് മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ ആയിരുന്നു സംഭവം. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നൗഫലിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഭാര്യവീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നൗഫലിന് മിന്നലേറ്റത്.

നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ ജ്യൂസ് കടയിൽ ജീവനക്കാരനാണ്‌ നൗഫൽ. മാതാവ്: നബീസ. ഭാര്യ: സുഹ്റ. രണ്ട്‌ കുട്ടികളുണ്ട്. സഹോദരൻ: അബ്‌ദുൽ ഖാദർ. ചൊവ്വാഴ്ച വൈകിട്ട് മുതൽ മലയോരത്ത് അതിശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ഇതിനിടെയാണ് ഈ അപകടം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: