Headlines

ബിരിയാണിക്കുള്ളിൽ നിന്ന് സ്വർണ മോതിരം,
സത്യസന്ധതയിൽ മാതൃകയായി വിദ്യാർത്ഥി




ബിരിയാണിയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിക്ക് ലഭിച്ചത് 80000 രൂപ വിലയുള്ള സ്വർണമോതിരം. തൃശൂർ കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് സ്‌കൂളിലെ വിദ്യാർഥി അലക്സണ്ടർ ജോർജിനാണ് മോതിരം കിട്ടിയത്. അധ്യാപകരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി മോതിരം നൽകി. സ്കൂ‌ളിലെ വിജയാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് നൽകിയ ബിരിയാണിയിൽ നിന്നാണ് സ്വർണ മോതിരം കിട്ടിയത്. മോതിരം നഷ്ടപ്പെട്ടതാകട്ടെ ബിരിയാണി തയ്യാറാക്കാനെത്തിയ എറണാകുളം പുളിയനം സ്വദേശി ബിജു തോമസിനും. സ്‌കൂളിൽനിന്ന് മടങ്ങിയ പാചകക്കാരനെ കണ്ടെത്തി മോതിരം തിരികെ നൽകാൻ സ്‌കൂൾ അധികൃതരും മുന്നിട്ടിറങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: