സ്വർണം വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ ‘പുത്തൻ’ ഷോക്ക്; ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടി, ഇന്ന് വിലയും കൂടി
കൊച്ചി: പലിശ ഭാരത്തെക്കുറിച്ചുള്ള ആശങ്കകൾ സജീവമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപം മെച്ചപ്പെട്ടതോടെയാണ് കേരളത്തിലും മാറ്റം. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്). നിലവിലെ 45 രൂപയിൽ നിന്ന് 75 രൂപയായാണ് വർധന….

