Headlines

ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവ്: എയർകണ്ടീഷണറും ചെറിയ വാഹനങ്ങളും ഇനി തടസ്സമാകില്ല





തിരുവനന്തപുരം: ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. ഇനി മുതൽ വീട്ടിൽ എയർകണ്ടീഷണർ (AC) ഉണ്ടെന്നതുകൊണ്ടോ, 1000 CC-യിൽ താഴെയുള്ള ചെറിയ വാഹനങ്ങൾ ഉണ്ടെന്നതുകൊണ്ടോ ക്ഷേമപെൻഷൻ നിഷേധിക്കപ്പെടില്ല.
ഗുണഭോക്താക്കൾക്ക് കൂടുതൽ ആശ്വാസമേകുന്ന രണ്ട് പ്രധാന തീരുമാനങ്ങളാണ് വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്:

1 : എയർകണ്ടീഷണർ മാനദണ്ഡത്തിൽ ഒഴിവാക്കി: അസുഖ ബാധിതരായ വയോജനങ്ങൾക്കോ രോഗികൾക്കോ വേണ്ടി വീട്ടിൽ എയർകണ്ടീഷണർ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഇനി മുതൽ പെൻഷൻ അർഹതയെ ബാധിക്കില്ല.

2 :  1000 CC-യിൽ താഴെയുള്ള വാഹനങ്ങൾ: ചെറിയ കാറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങി 1000 CC-ക്ക് താഴെയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർക്കും ഇനി പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.
പെൻഷൻ മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കുന്നതിലൂടെ കൂടുതൽ അർഹരായ ആളുകളിലേക്ക് ക്ഷേമപെൻഷൻ ആനുകൂല്യങ്ങൾ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെക്കാലമായി ജനങ്ങൾ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: