സൂറത്ത്: കാമുകനൊപ്പം ഇറങ്ങിപ്പോയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്. ഗുജറാത്തിലെ സുരേന്ദ്ര നഗർ ജില്ലയിലായിരുന്നു സംഭവം. സംഭവത്തിൽ അതിക്രമത്തിന് ഇരയായ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്ന് ഭർത്താവും ഭർതൃ വീട്ടുകാരും യുവതിയെ പൂട്ടിയിട്ടിരുന്നു, എന്നാൽ യുവതി ഇവിടെ നിന്നും രക്ഷപെട്ട കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇവരുടെ നീക്കം അറിഞ്ഞ യുവതിയുടെ ഭർത്താവും നാട്ടുകാരും ചേർന്ന് ഇരുവരെയും പിടികൂടി തിരികെ ഗ്രാമത്തിലെത്തിക്കുകയും. ഗ്രാമത്തിലെത്തിച്ച യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പിന്നാലെയാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആക്രമണ ദൃശ്യങ്ങൾ ഭർത്താവ് തന്നെയാണ് പകർത്തിയതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് നടപടി വന്നത്. യുവതിയെ ആക്രമിച്ച ഒൻപത് അംഗ സംഘത്തിൽ രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം


