പതിനഞ്ചുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; തയ്യൽക്കാരനും കൂട്ടാളിയും അറസ്റ്റിൽ
ജാൻസത്ത്: ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലെ ജൻസാത്തിൽ വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച തയ്യൽക്കാരൻ അറസ്റ്റിൽ. കടയ്ക്ക് അകത്ത് കയറ്റി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് കാവൽ നിന്ന സഹായിയും പിടിയിലായിട്ടുണ്ട്. കടനടത്തുന്ന ഫിറോസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുറ്റം ചെയ്യുന്നതിനിടെ കട പുറത്തു നിന്നും അടച്ച് കാവൽ നിന്നതിനാണ് കൂട്ടാളി പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.സംഭവത്തെ കുറിച്ച് ജാൻസത്ത് പൊലീസിന് വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി. അപ്പോഴും കട പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് കയറിയാണ് കുട്ടിയെ…

