ഭാര്യയെ നൂറിലേറെ പുരുഷന്മാർക്ക് കാഴ്ച്ചവെച്ചു; ഭർത്താവിന് തടവുശിക്ഷ വിധിച്ച് കോടതി
സ്റ്റോക്ക്‌ഹോം: ഭാര്യയെ വർഷങ്ങളോളം ഭീഷണിപ്പെടുത്തി നൂറിലധികം പുരുഷന്മാർക്ക് ലൈംഗികമായി ചൂഷണം ചെയ്യാൻ അവസരം ഒരുക്കിയെന്ന കേസിൽ 61കാരനായ സ്വീഡിഷ് പൗരന് നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ. സ്വീഡന്റെ കിഴക്കൻ തീരപ്രദേശത്തുള്ള ഹെർനോസാൻഡ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗശ്രമം, ഗുരുതര മനുഷ്യക്കടത്ത്, മർദനം, നിയമവിരുദ്ധ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ പ്രതിക്കൊപ്പം ഇരയെ ലൈംഗികമായി പീഡിപ്പിച്ച 28 പുരുഷന്മാർക്കും ശിക്ഷ ലഭിച്ചു. ഇരയുടെയും പ്രതിയുടെയും പേരുകൾ നിയമപരമായ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല….

