Headlines

ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം

കൊല്ലം: ആറ് വയസ്സുകാരിക്ക് നേരെ ട്രെയിനില്‍ ക്രൂരമായ ലൈംഗികാതിക്രമം i. കേരളത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിയാണ് അതിക്രമം നേരിട്ടത്. പ്രതി കൊല്ലം സ്വദേശി സാനിഷി(40)നെ പുനലൂര്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു

തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയിരുന്ന പാലരുവി എക്‌സ്പ്രസില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ അപ്പുപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: