കോഴിക്കോട്: നടൻ പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം(76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം
ചിറയിൻകീഴ് കൊടിക്കകം ഗവണ്‍മെൻ്റ എല്‍.പി. സ്കൂള്‍, മദ്രാസ് പ്രസിഡൻസി സ്‌കൂള്‍, തിരുവനന്തപുരം സെൻ്റ് റോക്സ് കോണ്‍വെന്റ്, കുന്തല്ലൂർ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലൈലാബീഗത്തിന്റെ വിദ്യാഭ്യാസം. പ്രേംനസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. മൂത്തമകളുടെ പേരാണ് പ്രേംനസീർ ചിറയിൻകീഴിലെ വീടിനും നല്‍കിയിരുന്നത്. ലൈല കോട്ടേജ് എന്നാണ് ചിറയിൻകീഴിലെ പ്രേംനസീറിന്റെ അറുപതുവർഷം പഴക്കമുള്ള വീടിന്റെ പേര്.ഭർത്താവ് : പരേതനായ റിട്ട: സൂപ്രണ്ടിങ് എൻജിനീയർ പി.എ. റഷീദ്. മക്കള്‍: സജിത്ത്, സോജ. സഹോദരങ്ങള്‍: പരേതനായ ഷാനവാസ്, റസിയ, റിത. ഖബറടക്കം വ്യാഴാഴ്ച സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.


