Headlines

പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു; തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം

തിരുവനന്തപുരം: ആഴിമല കടൽ തീരത്ത് പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണു തീർഥാടക സംഘത്തിലെ അംഗത്തിനു ദാരുണാന്ത്യം. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പറഞ്ഞു. പത്തനംതിട്ട ഇടയാറൻമുളയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട തീർഥാടക സംഘത്തിലെ അംഗമായിരുന്നു അനീഷ്. തമിഴ്നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച ഉച്ചയ്ക്കു ശേഷം അനീഷ് ഉൾപ്പെട്ട സംഘം ആഴിമല ക്ഷേത്രത്തിലും സന്ദർശനം നടത്തി….

Read More

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിക്കമഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തോടൊപ്പം ഉണ്ടായ കുട്ടിയെ കാണാതായതെന്ന് കുടുംബം പറഞ്ഞിരുന്നു

Read More

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശി മുങ്ങിമരിച്ചു; അന്ത്യം കൂട്ടുകാരികളുടെ കൺമുന്നിൽ

             വർക്കല : ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് യുവതികൾക്കൊപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ഇത് കണ്ട് ബഹളം വെച്ച്   നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി…

Read More

നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

  മങ്കൊമ്പ് : സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് നാലാം വാർഡിൽ പ്രശാന്ത് ഭവനിൽ പ്രഹ്ളാദന്റെയും തങ്കമണിയുടെയും മകൻ പി ശ്യാംലാൽ (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മങ്കൊമ്പ് അറുപതിൻചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം. കിടങ്ങറ ഓഡേറ്റി തെക്കു പാടത്തു നിന്നു നെല്ല് ശേഖരിച്ചു മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലുള്ള കടവിലേക്കു വള്ളത്തിൽ എത്തിക്കുമ്പോഴാണ് സംഭവം. വള്ളത്തിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നു ശ്യാമും…

Read More

വെമ്പായം റബ്ബർ തോട്ടത്തിനു സമീപം  തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

വെമ്പായം: നെടുവേലിയിൽ റബ്ബർ തോട്ടത്തിനു സമീപം കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊഞ്ചിറ നാലുമുക്ക് സ്വദേശി എൻ എസ് മൻസിലിൽ ഷിഹാബുദ്ദീൻ (52) ആണ് മരണപ്പെട്ടത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനാണ്. വട്ടപ്പാറ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നു.ഭാര്യ: സിജിന,മക്കൾ :നിഷ,നിഹ.

Read More

ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

      ഇരട്ടക്കുളം: കടയ്ക്കലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടിൽ വീട്ടിൽ മുഹമ്മദ് റാഫി – ഷൈനിമോൾ ദമ്പതികളുടെ മകൾ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. കടയ്ക്കൽ ഗവ. വിഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. നാളെ പരീക്ഷയുള്ളതിനാൽ പ്രഭാതഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതായിരുന്നു ഫാത്തിമ്മ. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

സൗദി അറേബ്യയിൽ ചികിത്സയിലിരുന്ന മലയാളി നഴ്സ് മരിച്ചു

         റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖം ഗുരുതരമായതിനെത്തുടർന്ന് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി നെല്ലിക്കാമൺ കുറിച്ചിപ്പത്തലിൽ വീട്ടിൽ ഷെർളി ഡേവിഡ് ജേക്കബ് (34) ആണ് മരിച്ചത്. ജിസാൻ അബൂഅരീഷ് സൗദി ആംഡ് ഫോഴ്സ് ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തിലധികമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. ശ്വാസകോശരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഈ മാസം അഞ്ചാം തീയതി മുതൽ ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില കൂടുതൽ…

Read More

കൊച്ചിയിൽ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് നിഗമനം

കൊച്ചിഎറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്….

Read More

രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയി, തിരിച്ചെത്തിയില്ല; എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍

         തൃശ്ശൂർ : അവണൂരില്‍ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടില്‍ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോണ്‍ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇന്നലെ വൈകുന്നേരം കഴിഞ്ഞ് മൃതദേഹം തോട്ടില്‍ കണ്ടെത്തുകയായിരുന്നു.

Read More

പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.

ബത്തേരി: പുത്തൻകുന്നിൽ ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നമ്പിക്കൊല്ലി സ്വദേശികളായ 58 കാരൻ കലാധരൻ, 60 കാരനായ ബാലൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാരായണൻ എന്നയാളെ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial