കേരളത്തില്‍ കനത്ത മഴ തുടരുന്നു; ഇന്ന് 10 ജില്ലകളില്‍ അവധി, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മഴ രൂക്ഷമായതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതാണ് സംസ്ഥാനത്ത് മഴ ശ്കതമാകാൻ കാരണം.മറ്റന്നാള്‍ വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തില്‍ തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേരും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും വീടും ജീവനോപാധിയും പൂർണ്ണമായി നഷ്ടമായവർക്കുമുള്ള ധനസഹായ തുക യോഗത്തില്‍ നിശ്ചയിക്കും. മഴക്കെടുതി രൂക്ഷമായി ബാധിച്ച പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: