Headlines

പാലുകൊടുത്ത് ഉറക്കാന്‍ കിടത്തിയ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു




കാസര്‍കോട്: പാലു നല്‍കി ഉറക്കാന്‍ കിടത്തിയ കുഞ്ഞ് മരിച്ചു. കാസര്‍കോട്, നെല്ലിക്കുന്ന്, കസബ, തായല്‍ ഹൗസിലെ ഷാജഹാന്‍- ആയിഷ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള മകന്‍ ത്വാഹ അബ്ദുള്ളയാണ് മരിച്ചത്. രാത്രി ഒരു മണിക്ക് പാല്‍ നല്‍കി ഉറക്കാന്‍ കിടത്തിയതായിരുന്നു. ബുധനാഴ്ച രാവിലെ ആറുമണി ആയിട്ടും കുട്ടി ഉണര്‍ന്നില്ല. സംശയം തോന്നി ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതായിരിക്കാം മരണ കാരണമായതെന്നു സംശയിക്കുന്നു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: