ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരന്റി’ പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. സാമ്പത്തിക നിലയോ വരുമാന പരിധിയോ നോക്കാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. മറ്റു ചില സംസ്ഥാനങ്ങളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ തിരിച്ചറിയൽ രേഖകൾ മാത്രം കാണിച്ച് യാത്ര ചെയ്യാനാവുന്ന തമിഴ്‌നാട് മാതൃകയാകും പിന്തുടരുക.
ഏതൊക്കെ ബസുകളിൽ?
നിലവിലുള്ള 4,700 ഓളം കെ.എസ്.ആർ.ടി.സി ബസുകളിൽ 3,000 എണ്ണം ഓർഡിനറി സർവീസുകളാണ്. ഇതിൽ 300 സിറ്റി ഫാസ്റ്റുകൾ ഒഴികെയുള്ള ഓർഡിനറി ബസുകളിലാകും സൗജന്യ അനുമതി. സൂപ്പർ ക്ലാസ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ആനുകൂല്യം ഉണ്ടായിരിക്കില്ല.


