കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി

കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി.

Read More

മികച്ച ഡ്രൈവർക്കും കണ്ടക്ടർക്കും അവാർഡ് നൽകാൻ കെ എസ് ആർ ടി സി

കൊല്ലം:എല്ലാ മാസവും സംസ്ഥാനത്തെ മികച്ച കണ്ടക്ടർക്കും ഡ്രൈവർക്കും അവാർഡ് നൽകാൻ കെ.എസ്.ആർ.ടി.സി.. ഓരോ ഡിപ്പോയിലെയും മികച്ച ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തി അവരിൽ നിന്നാണ് സംസ്ഥാനതല പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. യൂണിറ്റ് ഓഫീസർ ചെയർമാനും സുപ്രണ്ട് കൺവീനറുമായ അഞ്ചംഗ സമിതിയാണ് താഴേത്തട്ടിൽ മികവു പരിശോധന നടത്തുക. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി മാർക്കിട്ടാണ് തിരഞ്ഞെടുപ്പ്.ആകെ 100 മാർക്കുള്ളതിൽ, വരുമാനമുണ്ടാക്കുന്നതിനാണ് കണ്ടക്ടർമാർ മുൻഗണന നൽകേണ്ടത്. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാർഗറ്റിന്റെ 100 ശതമാനവും നേടുന്നവർക്ക് 60 മാർക്ക് ലഭിക്കും. പ്രതിദിന…

Read More

യാത്ര സൗജന്യമായാലും ടിക്കറ്റെടുത്താലും മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്‌ആര്‍ടിസി. പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയും, അവർ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്താല്‍ 100 രൂപ പിഴ ചുമത്തുമെന്ന് കെഎസ്‌ആർടിസി. മുതിർന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുയാത്രകളില്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച്‌ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ കർശന നടപടി. കെ.എസ്.ആർ.ടി.സി മിന്നല്‍ പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് അർഹരായവർക്ക് സീറ്റ് നല്‍കാതെ നിയമലംഘനം നടത്തിയ യാത്രക്കാരെ കണ്ടെത്തിയതും സ്പോട്ട് ഫൈൻ ഈടാക്കിയതും. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന മുതിർന്ന…

Read More

ആരോപണങ്ങൾക്ക് തെളിവില്ല, പ്രിയദര്‍ശിനി പദ്ധതി തുടരാം’; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കെഎസ്ആർടിസി ഓർഡിനറിയിലെ സൗജന്യയാത്ര പദ്ധതി പ്രിയദർശിനിയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് വ്യക്തമാക്കിയ കോടതി പദ്ധതി തുടരാമെന്നും ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ്…

Read More

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ റീൽസ് കണ്ടു, വീഡിയോ പകർത്തി യാത്രക്കാരൻ; നടപടിയെടുക്കാൻ ആർടിഒ

       കൊല്ലം : കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റീൽസ് കണ്ട ഡ്രൈവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊട്ടാരക്കര – കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ നടപടി ആരംഭിച്ചത്. ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു നിർദ്ദേശം നൽകി. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്. കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഫോണിൽ…

Read More

അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി

     അടൂർ : അടൂരിൽ കെഎസ്ആർടിസി ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന് പരാതി. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് അടിച്ചത്. ആർ വേണു എന്ന ജീവനക്കാരന് എതിരെയാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ കെഎസ്‌ആർടിസി അധികൃതർ തള്ളി. ഭിക്ഷാടന നിരോധന മേഖലയായതിനാൽ മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പൊലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്. വേണു സൂപ്പർവൈസിംഗ് ജോലിയും…

Read More

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്; ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി

       അനന്തപുരി : സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി. ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്നാണ് ബസുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ ബസുകളുടെ പിന്‍ഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് തുടങ്ങും. ഇതിനിടെ ബസ് ടിക്കറ്റിന്റെ മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ദിവസം…

Read More

എല്ലാ സ്ത്രീകൾക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി സർവ്വീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ സ്ത്രീകൾക്കും ജൂൺ ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർ‌ഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരാണ് നല്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു സൗജന്യ യാത്ര അനുവദിച്ച ഘട്ടത്തിൽ പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത…

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

   തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട…

Read More

പാലക്കാട് ഡിപ്പോയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് ജീവനക്കാര്‍

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടാവ് ഓടിച്ചുകടത്തി.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സിനിമാ സ്റ്റൈല്‍ സംഭവം നടന്നത്. ഡിപ്പോയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ട് പോവുകയായിരുന്നു. ബസ് പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ പിന്തുടർന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. ഡിപ്പോയില്‍ നിന്നും ഒരു കിലോമീറ്റർ ഓളം നഗരത്തിലൂടെ ഓടിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial