നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം.
കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലായിരുന്നു അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തില്‍ പിന്നിലെ ടയർ പൊട്ടുകയും ഇതിന്റെ ആഘാതത്തില്‍ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ മുകള്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. തകർന്ന പ്ലാറ്റ്ഫോമില്‍ കുഞ്ഞായിഷയുടെ കാല്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


