ബിസിനസ് ക്ലാസ് ബസ് കേരളത്തിലെ പൊതു ഗതാഗത രംഗത്ത് പുതിയ തലമുറയെ വരവേൽക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വപ്‌ന പദ്ധതി എന്ന നിലയിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ച ബിസിനസ് ക്ലാസ് ബസ് കേരളത്തിലെ പൊതു ഗതാഗത രംഗത്ത് പുതിയ തലമുറയെ വരവേൽക്കുന്നു. വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കി ഒരുക്കിയ പുതിയ ബസ്, ബിസിനസ് ക്ലാസ് സൗകര്യങ്ങൾ ഒരുക്കിയാണ് സർവീസ് തുടങ്ങുന്നത് ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം ക്രമീകരിച്ചിരിക്കുന്ന ബസിൽ, ഓരോ സീറ്റിനും പേഴ്സണൽ സ്ക്രീൻ, ചായിക്കാവുന്ന ലെതർ സീറ്റുകൾ, മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ്…

Read More

ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആര്‍ടിസി ബസ് തിരികെ വിളിപ്പിച്ച് വരുത്തി, സംഭവം പെരുമ്പാവൂരിൽ

        എറണാകുളം: രാത്രിയിൽ സീറ്റ് ബുക്ക് ചെയ്തു കെഎസ്ആർടിസി ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തിരികെ വിളിപ്പിച്ച് വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഇക്കഴിഞ്ഞ രാത്രി ഒരു മണിയോടെയാണ് സംഭവം. സ്ത്രീകൾ അടക്കമുള്ള നിരവധി പേർ ബസ് കാത്ത് പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു. എന്നാൽ, ഡിപ്പോയിൽ കയറാതെ വാഹനം എംസി റോഡ് വഴി ഓടിച്ചു പോവുകയായിരുന്നു. ബുക്ക് ചെയ്ത യാത്രക്കാർ പരാതി പറഞ്ഞതനുസരിച്ച് സ്റ്റേഷൻ മാസ്റ്റർ ഫോണിൽ…

Read More

വിന്റേജ് സ്പെഷ്യലുമായി കെഎസ്ആർടിസി; പഴയ അമ്മാവൻ ബസ് നിരത്തിലിറക്കി

തിരുവനന്തപുരം: പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡൽ ബസിന്റെ ബോഡിയിൽ മാറ്റം വരുത്തിയാണ് വിന്റേജ് സ്പെഷ്യൽ തയ്യാറാക്കിയത്. ഉൾഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്പെഷ്യൽ എന്നു പേരിട്ടുള്ള ബസ് മന്ത്രി കെബി ഗണേഷ് കുമാർ നിലത്തിലറക്കി. പേരൂർക്കട- കവടിയാർ- കിഴക്കേക്കോട്ട റൂട്ടാണ് പരിഗണനയിലുള്ളത്. പഴയ ബസ് യാത്ര ആസ്വദിക്കാൻ പുതു തലമുറയ്ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം….

Read More

KSRTCയുടെ മുഖം മാറുന്നു;പാൻട്രി,ടോയ്ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു. നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയസർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സർവീസുണ്ടാകുക എന്നും…

Read More

കെഎസ്ആർടിസി ബസിനു നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പിന്നാലെ ഇരുമ്പു കമ്പി എറിഞ്ഞു ഹെഡ് ലൈറ്റ് പൊട്ടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. വയനാട്ടിൽ നിന്ന് ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു കാർ യാത്രക്കാരൻ ആണ് ബസിന് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നലെ ഇയാൾ ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിൽ വെച്ചായിരുന്നു ബസിന് നേരെ കാർ യാത്രികന്റെ ആക്രമണമുണ്ടായത്. ബസ് കാറിൽ തട്ടിയെന്നാരോപിച്ചാണ് ഇയാൾ ആക്രമണം അഴുച്ചുവിട്ടത്.

Read More

കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കെ വീലുകൾ ഇളകി മാറി

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഓടിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ബസിന്റെ വീലുകൾ ഇളകി മാറിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജംഗ്ഷനിൽ നിർത്തിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോൾ വലിയ ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ ഡ്രൈവർ വാഹനം ഒരു വശത്തേക്ക് ഒതുക്കി. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തി….

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകിമാറി, ഡ്രൈവറുടെ ഇടപെടലിൽ അപകടമൊഴിവായി

തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച് ഇളകി മാറിയത്. ജംഗ്ഷനിൽ നിർത്തിയ ശേഷം പുറപ്പെടുമ്പോൾ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് മനസിലായതോടെ യാത്രക്കാരെ മറ്റ്…

Read More

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു, ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവര്‍ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മാവേലിക്കര നടക്കാവിലാണ് അപകടം. ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ച് വേദന…

Read More

കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിൽ,യാത്ര വനിതകൾക്ക് മാത്രം, ജീവനക്കാരും വനിതകൾ

സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക തിരുവനന്തപുരം: വനിതകൾക്ക്മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയിച്ചാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും. പിങ്ക് ബസ് ജീവനക്കാരും വനിതകളായിരിക്കും. ബസിന് പിങ്ക് നിറമാണ് നൽകുന്നത്

Read More

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരിക്കും കുപ്പിവെള്ളം വിതരണം ചെയ്യുക എന്നും മന്ത്രി വ്യക്തമാക്കി. വരും മാസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നതിനാൽ വെള്ളം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുപ്പിവെള്ളം പദ്ധതിയുടെ ഭാഗമായി, ഓരോ കുപ്പിവെള്ളം വിതരണം ചെയ്യുമ്പോഴും രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി നൽകുമെന്ന് മന്ത്രി അറിയിച്ചു. ഈ ടെൻഡർ നടപടികൾ ആരംഭിച്ചതായും, കെഎസ്ആർടിസിക്കായി അനുയോജ്യമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial