കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം;പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻകാർക്ക് ആശ്വാസം. പെൻഷൻ വിതരണത്തിനായി 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപയും അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. കഴിഞ്ഞ സാമ്പത്തിക…

