എല്ലാ സ്ത്രീകൾക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി സർവ്വീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ സ്ത്രീകൾക്കും ജൂൺ ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർ‌ഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരാണ് നല്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു സൗജന്യ യാത്ര അനുവദിച്ച ഘട്ടത്തിൽ പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത…

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

   തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട…

Read More

പാലക്കാട് ഡിപ്പോയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് ജീവനക്കാര്‍

പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടാവ് ഓടിച്ചുകടത്തി.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സിനിമാ സ്റ്റൈല്‍ സംഭവം നടന്നത്. ഡിപ്പോയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ട് പോവുകയായിരുന്നു. ബസ് പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ പിന്തുടർന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടു. ഡിപ്പോയില്‍ നിന്നും ഒരു കിലോമീറ്റർ ഓളം നഗരത്തിലൂടെ ഓടിച്ച…

Read More

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരന്റി’ പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. സാമ്പത്തിക നിലയോ വരുമാന പരിധിയോ നോക്കാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. മറ്റു ചില സംസ്ഥാനങ്ങളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ തിരിച്ചറിയൽ രേഖകൾ മാത്രം കാണിച്ച് യാത്ര ചെയ്യാനാവുന്ന തമിഴ്‌നാട് മാതൃകയാകും പിന്തുടരുക. ഏതൊക്കെ ബസുകളിൽ? നിലവിലുള്ള 4,700 ഓളം കെ.എസ്.ആർ.ടി.സി ബസുകളിൽ 3,000 എണ്ണം…

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം…

Read More

കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ
കയ്യിൽ നിന്ന് പണം നൽകുമെന്ന് പ്രതികരണം

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറി പ്രതിഷേധിച്ചു. കെഎസ്ആര്‍ടിസി ബസില്‍ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു അതേസമയം സൗജന്യ ടിക്കറ്റ് നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയില്‍ പ്രതിഷേധിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വനിതാ കണ്ടക്ടര്‍ സൗജന്യ ടിക്കറ്റ് നല്‍കി. ഇതിന് പകരമായി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍…

Read More

കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു…

Read More

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന്റെ കൈയറ്റു, കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി

സുല്‍ത്താന്‍ബത്തേരി:  കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നര കോടി രൂപ നല്‍കാന്‍ കോടതി ഉത്തരവ്. അപകടത്തില്‍ യുവാവിന് കെഎസ്ആര്‍ടിസി 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കണമെന്നാണ് ഉത്തരവ്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പുറവെടുവിച്ചത്. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ പരിക്കേറ്റത്….

Read More

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച് പരുക്കേൽപ്പിച്ചു, കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയ വയോധികനെ KSRTC ഡ്രൈവർ കമ്പി കൊണ്ടടിച്ച ശേഷം ബസിൽ നിന്നും ചവിട്ടി തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്നും കുറ്റിയാണിയിലേക്ക് പോയ ബസ്സിലെ യാത്രക്കാരനായ വട്ടപ്പാറ സ്വദേശി ഭദ്രനാണ് ദുരനുഭവം നേരിട്ടത്. പോളിംഗ് ദിവസമാണ് സംഭവമുണ്ടായത്. തിരുവനന്തപുരം ചാല മാർക്കറ്റിൽ കച്ചവടം നടത്തുന്നയാളാണ് ഭദ്രൻ. വൈകീട്ട് വീട്ടിലേക്ക് പോകാനായി ബേസിൽ കയറിയപ്പോഴാണ് ദുരനുഭവം നേരിട്ടത്. തനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്താതെ മറ്റൊരു സ്റ്റോപ്പിലാണ് ഡ്രൈവർ ബസ് നിർത്തിയത്. ഈ…

Read More

കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി.

പാലക്കാട്: കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ വാളയാറിൽ വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്. എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial