കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു.

പൂനെ: കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു. പൂനെയിലെ സിദ്ധി വിനായക് അപ്പാർട്ട്മെന്റിലെ ബഹു നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടി കുടുങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം .ഫ്ലാറ്റിന് താഴെ കൂട്ടുകാർക്കൊ പ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ലിഫ്റ്റിൽ കയറി ബട്ടൻ അമർത്തുകയായിരുന്നു എന്നു കരുതുന്നു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ വീട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാതിരാത്രിയോടെയാണ് ലിഫ്ട് പാതിവഴിയിൽ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫയർഫോഴ്‌സിനെയും പോലീസിനെയും…

Read More

ഇന്ന് വിവാഹം; പൊലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരിൽ എസ്‌എസ്‌ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ഷബിന്റെ വീട്ടിൽ വിവാഹസത്‌കാരമുണ്ടായിരുന്നു. അ‌ർദ്ധരാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോൺ കോൾ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേയ്ക്ക് പോയി. നവ വധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.ഇന്ന് രാവിലെ 4.45ഓടെ ഫോട്ടോ ഷൂട്ടിനായി മക്രേരി അമ്പലത്തിൽ പോകാനായി വീട്ടുകാർ…

Read More

അഴിക്കോട്  പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം.

കണ്ണൂർ: അഴിക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന് ദാരുണാന്ത്യം. ഉബൈദിൻ്റെ മകൻ അമാൻ ആണ് മരിച്ചത്. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. പൊട്ടാതെ കിടന്ന പടക്കങ്ങൾ എടുത്ത് പൊട്ടിക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പരിസരപ്രദേശങ്ങളിൽ ആഘോഷം നടന്നയിടങ്ങളിൽ നിന്നെല്ലാം പൊട്ടാതെ കിടന്നിരുന്ന പടക്കങ്ങൾ പെറുക്കിക്കൊണ്ടുവന്ന് ഗ്രൗണ്ടിൽവെച്ച് പൊട്ടിച്ച് കളിക്കുകയായിരുന്നു കുട്ടികൾ എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടികൾക്ക് എവിടെനിന്നാണ് പടക്കങ്ങൾ ലഭിച്ചതെന്നു വ്യക്തമല്ല, ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് വളപട്ടണം…

Read More

മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു.

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി. ഷോക്കേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. വട്ടച്ചിറ പിണക്കാട്ട് പരേതനായ ജോർജിന്റെയും അന്നമ്മയുടെയും മകൻ 50കാരനായ ബിജോ ജോർജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലിന് സഹോദരിയുടെ വീട്ടിൽ മാങ്ങ പറിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുതോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടിയതോടെ ഷോക്കേറ്റ ബിജോയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷിസി ചാരുപ്ലാക്കൽ. മക്കൾ: ഇവാൻസ്, എവ്ലിൻ

Read More

ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ടർഫിൽ കളിക്കുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കോങ്ങാട് ചോലക്കുണ്ട് സ്വദേശി മംഗലത്ത് ഹക്കീമിന്റെ മകൻ അനസ് ആണ് മരിച്ചത്. ഉമ്മനഴിയിലെ ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

Read More

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം

      പുനലൂർ: കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്‌റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് ഭിത്തി പതിക്കുകയായിരുന്നു. സർവീസ് സ്‌റ്റേഷനും ഭിത്തി വീണ് തകർന്നു. ഫയർഫോഴ്സാണ് തകർന്ന ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.

Read More

ഒരു നിമിഷം കൊണ്ട് നാലു ജീവനുകൾ കവർന്ന് ഇടിമിന്നൽ; മങ്കട കണ്ണീരിൽ പോസ്റ്റ്മോർട്ടം നാളെ രാവിലെ

​ മലപ്പുറം മങ്കട പഞ്ചായത്തിലെ വെള്ളില കുരങ്ങൻചോല വ്യൂ പോയിന്റിൽ സമയം ചെലവഴിക്കാനെത്തിയ ഇടിമിന്നലേറ്റ ഏഴംഗ സംഘത്തിലെ മരണപ്പെട്ട നാലുപേരുടെ പോസ്റ്റ്മോർട്ടം നടപടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ രാവിലെ ഏഴുമണിക്ക് പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹങ്ങൾ വെള്ളില അസ്കർ ഓഡിറ്റോറിയത്തിലെ പൊതു ദർശനത്തിനുശേഷം മറവ് ചെയ്യും. ഇന്ന് വൈകിട്ട് 5 മണിയോടെയാണ്കുരങ്ങൻചോല വ്യൂ പോയിന്റിൽ ഇവർക്ക് ഇടിമിന്നൽ ഏറ്റത്. വെള്ളില പുതുകൂടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ…

Read More

മലപ്പുറത്ത്  സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ചേരി പൂക്കോട്ടൂർ പിലാക്കലിൽ സഹോദരിമാരുടെ ഏഴും നാലും വയസുള്ള കുട്ടികൾ മുങ്ങിമരിച്ചു. ആദിൽ ഫിറാസ് (7), മുഹമ്മദ് ഫഹ്‌ലാൻ (4) എന്നിവരാണു മരിച്ചത്. മേൽമുറി ചേർതൊടി അഫ്സലിന്റെയും ഫെബിന റിൻസിയും മകനാണ് ആദിൽ ഫിറാസ്. കിഴിശേരി ആലിൻചുവട് അത്തിക്കോട് അബ്ദുൽ ജലീലിന്റെയും തസ്നിമയുടെയും മകനാണ് മുഹമ്മദ് ഫഹ്‌ലാൻ. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പൂക്കോട്ടൂർ മാണിക്കംപാറ പരപ്പതോട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഫെബിനയുടെയും തസ്നിമയുടെയും പിതാവ് മാണിക്കംപാറ ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു…

Read More

നിർമ്മാണത്തിലിരുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണു; നീലേശ്വരത്ത് 12 കാരന് ദാരുണാന്ത്യം

       കാസർഗോഡ് നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയൽവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിക്കുകയായിരുന്നു കുട്ടി. പരുക്കേറ്റ കുട്ടിയെ ഉടൻ നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ഇളയ സഹോദരങ്ങൾ…

Read More

പേരമകന്റെ മരണവാർത്തയറിഞ്ഞ് വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു

പുറത്തൂർ: സൈക്കിളിൽ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മ രണപ്പെട്ടതറിഞ്ഞ വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ. സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിൻ്റെ മകൻ  മുഹമ്മദ് റിഹാൻ (10) ആണ്  അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. സൈക്കിളിൽ പോകുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻതന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. റിഹാന്റെ മരണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial