കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു.



പൂനെ: കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു.

പൂനെയിലെ സിദ്ധി വിനായക് അപ്പാർട്ട്മെന്റിലെ ബഹു നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടി കുടുങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം .ഫ്ലാറ്റിന് താഴെ കൂട്ടുകാർക്കൊ പ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ലിഫ്റ്റിൽ കയറി ബട്ടൻ അമർത്തുകയായിരുന്നു എന്നു കരുതുന്നു.

മണിക്കൂറുകളോളം കുട്ടിയെ കാണാതെ വീട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാതിരാത്രിയോടെയാണ് ലിഫ്ട് പാതിവഴിയിൽ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചപ്പോൾ കുട്ടിയെ അബോധാവസ്ഥ യിൽ അതിനുള്ളിൽ കണ്ടെത്തുകയായിരുന്നു .

ലിഫ്ട‌ിൽ കുടുങ്ങിയതിലെ ഭയമോ, ശ്വാസം കിട്ടാതായതോ ആയിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: