വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡിഷ സ്വദേശി മുങ്ങിമരിച്ചു; അന്ത്യം കൂട്ടുകാരികളുടെ കൺമുന്നിൽ
വർക്കല : ഇടവ ശ്രീയേറ്റിൽ കടലിൽ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകൾ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ മൂന്ന് യുവതികൾക്കൊപ്പമാണ് പ്രിയങ്ക കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ഇത് കണ്ട് ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി…

