Headlines

മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം


     

പുനലൂർ: കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്‌റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് ഭിത്തി പതിക്കുകയായിരുന്നു. സർവീസ് സ്‌റ്റേഷനും ഭിത്തി വീണ് തകർന്നു. ഫയർഫോഴ്സാണ് തകർന്ന ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: