തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ തെങ്ങിൽ നിന്ന് തേങ്ങയിടുന്നതിനിടെ ഇരുമ്പ് തോട്ടി അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി അറുപത്തിയൊന്നുകാരൻ മരിച്ചു. പനയമുട്ടം റോഡരികത്ത് വീട്ടിൽ ഭുവനചന്ദ്രൻ നായർ ആണ് ഈ ദാരുണ അപകടത്തിന് ഇരയായത്.
പനവൂർ കരിക്കുഴി സ്വദേശിയായ സുലൈമാൻ്റെ വീട്ടിലെ തേങ്ങയിടുന്നതിനിടയിൽ ഏണിയിൽ നിൽക്കെ ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഇരുമ്പ് തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടൻ അദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല


